‘ഇനി കുറച്ച് കാലത്തേക്ക് സീരിയൽ ലോകത്ത് ഉണ്ടാകില്ല..’ – സന്തോഷ വാർത്ത പങ്കുവച്ച് നടി മൃദുല

മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ മൃദല വിജയ് ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയുമായി എത്തിരിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ഘട്ടത്തിലൂടെയാണ് താരവും ഭർത്താവും ഇപ്പോൾ കടന്നുപോകുന്നത്. താരങ്ങൾക്ക് ഒരു കുഞ്ഞു ജനിക്കുന്നു എന്നതാണ് പുതിയ വാർത്ത. ഇൻസ്റ്റഗ്രാമിലൂടെ മൃദുലയാണ് സന്തോഷ വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്.

ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഞങ്ങളുടെ ജീവിതത്തിലെ പുതിയ അതിഥിയെ കാത്തിരിക്കുകയാണെന്നും താൽക്കാലികമായി തുമ്പപ്പൂ എന്ന സീരിയലിൽ നിന്നും പിൻവാങ്ങുന്നു എന്നും എല്ലാവരും തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും പ്രേക്ഷകർക്കായി കുറിച്ചു. ആരാധകരും സെലിബ്രിറ്റികളും അടക്കം നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.

മൃദുലയുടെ അനിയത്തി പാർവതിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. അപ്പോഴൊക്കെ ആരാധകർ മൃദുലയോടും വിശേഷത്തെക്കുറിച്ച് ചോദിച്ചിരുന്നു. താരങ്ങൾ മൗനം പാലിക്കുകയാണ് അപ്പോൾ ചെയ്തത്. ഇപ്പോൾ അമ്മയാകാനൊരുങ്ങുന്നു എന്ന സന്തോഷ വാർത്ത എല്ലാവരെയും അറിയിച്ചതിൽ ആരാധകരും ആനന്ദത്തിലാണ്.

മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രിയങ്കരനായ യുവ കൃഷ്ണയാണ് മൃദുലയുടെ ഭർത്താവ്. ഇരുവരുടെയും വിവാഹവും തുടർന്നുള്ള ചടങ്ങുകളും ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. വിവാഹത്തിനു ശേഷം താരങ്ങൾ യൂട്യൂബ് ചാനലിൽ വളരെ സജീവമാണ്. ഇനിയുള്ള വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ അറിയിക്കുമെന്നും മൃദുല സോഷ്യൽ മീഡിയയിലൂടെ എഴുതിയിട്ടുണ്ട്.


Posted

in

by