‘സിദ്ദിഖിനെ കാണാൻ എത്തിയ ഫാസിലിനെ കണ്ട് വിങ്ങിപ്പൊട്ടി ലാൽ, ചേർത്തുപിടിച്ച് ഫഹദ്..’ – വീഡിയോ കാണാം

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ സിദ്ദിഖിന്റെ വിയോഗം താങ്ങാനാവാതെ നിൽക്കുകയാണ് സിനിമ ലോകം. തീർത്തും അപ്രതീക്ഷിതമായിട്ടാണ് സിദ്ദിഖിന്റെ വിയോഗം സംഭവിച്ചത്. ഹൃദയാഘത്തെ തുടർന്ന് കഴിഞ്ഞ ദിവസം സിദ്ദിഖിനെ അമൃത ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് സ്ഥിതി ഓരോ നിമിഷവും വഷളാവുകയുമായിരുന്നു. പലർക്കും സിദ്ദിഖിനെ വേർപാട് ഇതുവരെ വിശ്വസിക്കാൻ സാധിച്ചിട്ടില്ല.

മലയാള സിനിമയിലെ പല പ്രമുഖരും സിദ്ദിഖിന്റെ ഭൗതിക ശരീരം കാണാൻ വേണ്ടി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവരെ കാണാതെ തങ്ങളെ ഇത്രയും വർഷം പൊട്ടിച്ചിരിപ്പിച്ച സംവിധായകനെ കാണാൻ വേണ്ടി സിദ്ദിഖിനെ സ്നേഹിക്കുന്നവർ എല്ലാം എത്തുന്നുണ്ട്. സിദ്ദിഖിന്റെ വേർപാട് സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് നടനും സംവിധായകനുമായ ലാലിനെയാണ്.

ഇരുവരും ഒരുമിച്ച് നിരവധി സൂപ്പർഹിറ്റുകളാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. കൂട്ടുകെട്ട് ഇടയ്ക്ക് പിരിഞ്ഞപ്പോൾ പ്രേക്ഷകർ ഒരുപാട് സങ്കടത്തിൽ ആയിരുന്നു. പിന്നീട് ഇരുപത് വർഷങ്ങൾക്ക് ശേഷം കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. സിദ്ദിഖ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ സീരിയസ് ആണെന്ന് അറിഞ്ഞപ്പോൾ മുതൽ അവിടെ തന്നെയുണ്ടായിരുന്നു ലാൽ. തന്റെ പ്രിയ സുഹൃത്തിന്റെ വേർപാട് ലാലിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ പല പ്രമുഖരും എത്തിയിരുന്നു. അവർക്ക് ലാലിനെ ആശ്വസിപ്പിക്കാനുള്ള വാക്കുകൾ കിട്ടിയിരുന്നില്ല. ലാലിന്റെയും സിദ്ദിഖിന്റേയും ഗുരുവായ ഫാസിൽ വന്നപ്പോൾ ലാൽ പൊട്ടിക്കരഞ്ഞു. ഫാസിലിന് ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലായിരുന്നു. പിന്നാലെ എത്തിയ ഫസലിന്റെ മകൻ ഫഹദ് ലാലിനെ ചേർത്ത് നിർത്തി ആശ്വാസ വാക്കുകൾ പറഞ്ഞു. കുറച്ച് നേരം ലാലിനെ ചേർത്തുപിടിക്കാനും ഫഹദ് ശ്രമിച്ചു.