December 2, 2023

‘പ്രിയപ്പെട്ട ദിലുവിനൊപ്പം ട്രെൻഡിങ് റീൽസ്!! കലക്കൻ ഡാൻസുമായി നടി ശരണ്യ ആനന്ദ്..’ – വീഡിയോ വൈറൽ

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ കുടുംബവിളക്ക്. തന്മാത്ര എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടി മീര വാസുദേവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സീരിയലിൽ ധാരാളം താരങ്ങൾ വേറെയുമുണ്ട്. റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന സീരിയലിൽ നായികയെ പോലെ തന്നെ ഒരുപാട് ആരാധകരുണ്ട് അതിലെ വില്ലത്തിക്കും.

ശരണ്യ ആനന്ദ് എന്ന സിനിമ സീരിയൽ താരമാണ് അതിൽ വേദിക എന്ന വില്ലത്തിയായി തിളങ്ങുന്നത്. സീരിയലിന് ഇത്രയും റേറ്റിംഗ് വരാനുള്ള പ്രധാന കാരണം ശരണ്യയുടെ പ്രകടനം കൊണ്ടുകൂടിയാണ്. സമൂഹ മാധ്യമങ്ങളിൽ ശരണ്യയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. ഏഷ്യാനെറ്റിലെ തന്നെ റിയാലിറ്റി ഷോയായിരുന്ന ബിഗ് ബോസിലൂടെ പേക്ഷകർക്ക് സുപരിചിതയായ ഒരാളാണ് നർത്തകി ദിൽഷ പ്രസന്നൻ.

ഈ കഴിഞ്ഞ ബിഗ് ബോസ് സീസണിലെ വിജയിയാണ് ദിൽഷ. ദിൽഷയ്ക്ക് ഒപ്പം ഒരു തകർപ്പൻ ഡാൻസ് റീൽസുമായി വന്നിരിക്കുകയാണ് ശരണ്യ ഇപ്പോൾ. കഴിഞ്ഞ ദിവസം ദിൽഷയ്ക്ക് ഒപ്പം നിൽക്കുന്ന ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയാക്കിയപ്പോൾ ദിൽഷ കുടുംബവിളക്കിലേക്ക് വരുന്നുവെന്ന് ചില വാർത്തകളുണ്ടായിരുന്നു. ഈ ഡാൻസ് റീൽ കൂടി വന്നതോടെ സംശയങ്ങൾ ബലപ്പെട്ടിരിക്കുകയാണ്.

അതിഥി വേഷത്തിൽ ഓണം സ്പെഷ്യൽ എപ്പിസോഡിൽ ദിൽഷ എത്തുമോ എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ദിൽഷയ്ക്ക് ശരണ്യ ചെയ്ത ഡാൻസിലെ പാട്ട് ഇപ്പോൾ ട്രെൻഡിങ്ങിൽ നിൽക്കുന്ന രാ രാ രാക്കമ്മ എന്ന വിക്രാന്ത് റോണയിലെ പാട്ടാണ്. ഇരുവരും അതിന് കലക്കൻ സ്റ്റെപ്പുകളിട്ട് ഡാൻസ് ചെയ്തിട്ടുമുണ്ട്. ശരണ്യയുടെയും ദിൽഷയുടെയും ആരാധകർ മികച്ച കമന്റുകളും ഇട്ടിട്ടുണ്ട്.