‘സുഹൃത്തുക്കൾക്ക് ഒപ്പം ഗോവയിൽ അമൃത സുരേഷ്, ഗോപിയേട്ടന് എവിടെയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

അടുത്തിടെയായി മലയാളികൾ ഓൺലൈനിൽ ഏറ്റവും കൂടുതൽ കണ്ടുകൊണ്ടിരിക്കുന്ന പേരുകളിൽ ഒന്നാണ് ഗായിക അമൃത സുരേഷ്. ജീവിതത്തിലെ ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവച്ച ശേഷം അമൃത വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ഒന്നിച്ചു ജീവിക്കാൻ തീരുമാനം എടുത്ത വിശേഷം കുറച്ച് നാൾ മുമ്പാണ് അമൃത സുരേഷ് പങ്കുവച്ചിരുന്നത്.

അത് കഴിഞ്ഞ് അമൃതയുടെ ജീവിതത്തിൽ നല്ല കാലമാണ് വന്നിരിക്കുന്നതെന്ന് പറയേണ്ടി വരും. തെലുങ്കിൽ ആദ്യമായി പാടാൻ ഒരുങ്ങുന്നതിനോടൊപ്പം തന്നെ അമൃതയ്ക്ക് മലയാളത്തിൽ അവസരങ്ങൾ ലഭിക്കുന്നുണ്ട്. ഇത് കൂടാതെ സ്റ്റേജ് ഷോകളും മ്യൂസിക് വീഡിയോസുമായി അമൃത സുരേഷ് ഏറെ തിരക്കുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തിരക്കുകളിലും അടിച്ചുപൊളിക്കാൻ താരം സമയം കണ്ടെത്താറുണ്ട്.

തന്റെ സുഹൃത്തുകൾക്ക് ഒപ്പം അമൃത ഗോവയിൽ അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. മിസ് ഇന്ത്യ പഞ്ചാബ് 2018 അന്ന ക്ലെർ, മിസ്റ്റർ ഇന്ത്യ വേൾഡും നടനുമായ ജിതേഷ് സിംഗ്, തിയേറ്റർ ആക്ടർ സത്യ എന്നീ സുഹൃത്തുകൾക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്. അമൃത ഹെയർ സ്റ്റൈൽ ഒക്കെ മാറ്റി പൊളി ലുക്കിലാണ് കാണാൻ സാധിക്കുക.

ഗോവൻ ബീച്ചും ഫുഡുമെല്ലാം കഴിക്കുന്നതിന്റെ ചിത്രങ്ങളും അമൃത സുരേഷ് പങ്കുവച്ചിട്ടുണ്ട്. ഗോപിയേട്ടന് എവിടെ എന്നൊക്കെ ചിലർ ആരാധകർ ചോദിച്ചിട്ടുണ്ട്. ഗോവയിൽ വച്ച് തന്നെ തനിക്കൊപ്പം ബിഗ് ബോസിൽ സഹമത്സരാർത്ഥിയായിരുന്ന സുജോ മാത്യുവിനെ അമൃത സുരേഷ് കണ്ടുമുട്ടിയത്. അപ്പോഴുള്ള ഫോട്ടോസും അമൃത സുരേഷ് പോസ്റ്റ് ചെയ്തിരുന്നു.


Posted

in

by