‘കാശ്മീരിന്റെ ഭംഗിയിൽ ക്യൂട്ട് ലുക്കിൽ ദിൽഷ! തണുപ്പിൽ ഈ സാരി ഉടുത്ത് എങ്ങനെ നിന്നുവെന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

മഴവിൽ മനോരമയിലെ സംപ്രേക്ഷണം ചെയ്ത ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയിൽ നിന്ന് ഒടുവിൽ സിനിമയിൽ ഇപ്പോൾ നായികയായി എത്തിനിൽക്കുന്ന താരമാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് എന്ന ഷോയിൽ മത്സരാർത്ഥിയായി വന്ന ശേഷമാണ് ദിൽഷയുടെ കരിയർ തന്നെ ഇപ്പോൾ മാറി മറിഞ്ഞത്. അതിൽ വിജയിയായി തിരഞ്ഞെടുക്കപ്പെട്ട് ഒരുപാട് മലയാളി പ്രേക്ഷകരെ ആരാധകരായി ലഭിച്ചു.

ഡി ഫോർ ഡാൻസ് കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷം ദിൽഷ ഏഷ്യാനെറ്റിലെ കാണാകണ്മണി എന്ന പരമ്പരയിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം അവതരിപ്പിച്ചിരുന്നു. അത് കഴിഞ്ഞ് ഒരു ഇടവേളയ്ക്ക് ശേഷമാണ് ദിൽഷ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തുന്നത്. ഷോയിൽ വരുന്നതിന് മുമ്പ് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായിരുന്ന ദിൽഷ പതിയെ ലക്ഷങ്ങളുടെ മനസ്സിലേക്ക് കയറിക്കൂടുകയും ചെയ്തു.

ഷോയിൽ ഒന്നാം സ്ഥാനം നേടിയതോടെ ദിൽഷയ്ക്ക് ഇരട്ടി ഗുണമാണ് ലഭിച്ചത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ദിൽഷ അതിന് ശേഷം ധാരാളം ഡാൻസ് റീൽസുകളും ഫോട്ടോഷൂട്ടുകളുമൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കാശ്മീരിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ് ദിൽഷ. അവിടെ എത്തിയ ശേഷം ചുവപ്പ് സാരിയിൽ അതിമനോഹരമായ ഒരു ഫോട്ടോഷൂട്ട് കൊടുംതണുപ്പത്ത് ചെയ്തിട്ടുണ്ട്.

അതിന്റെ ചിത്രങ്ങൾ ദിൽഷ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. “അവിടുത്തെ തണുപ്പിൽ ഈ സാരി ഉടുത്ത് എങ്ങനെ നിന്നു.. സമ്മതിച്ചിരിക്കുന്നു, സാരിയിൽ ദിലുനെ കാണാൻ അല്ലേലും ഒരു പ്രത്യേക ഭംഗിയാണ്..”, ആരാധകർ കമന്റുകൾ ഇട്ടു. എ ഐസോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അനൂപ് മേനോന്റെ നായികയായി ദിൽഷ അഭിനയിച്ച ഓ സിൻഡ്രേല്ല ഉടൻ തിയേറ്ററുകളിൽ റിലീസിന് എത്തും.