അങ്ങനെ നൂറ് ദിവസത്തെ പോരാട്ടത്തിന് ഒടുവിൽ ബിഗ് ബോസ് സീസൺ ഫോർ വിജയിയെ പ്രേക്ഷകർ കണ്ടെത്തിയിരിക്കുകയാണ്. 21 കോടിയിൽ അധികം വോട്ടുകളാണ് അവസാന ആഴ്ചയിൽ മാത്രം ഫൈനലിസ്റ്റുകൾക്ക് ലഭിച്ചത്. അതിൽ 39% വോട്ട് നേടിയാണ് മത്സരാർത്ഥിയായ ദിൽഷ പ്രസന്നൻ ഒന്നാം സ്ഥാനം നേടിയത്. ദില്‍ഷയുടെ കൈ പിടിച്ച് ഉയര്‍ത്തി മോഹൻലാൽ പ്രഖ്യാപനം ഔദ്യോഗികമാക്കി.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിത വിജയി കൂടിയാണ് ദിൽഷ പ്രസന്നൻ. നർത്തകിയായി ദിൽഷ മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെ മലയാളികൾക്ക് സുപരിചിതയാണ്. അതിന് ശേഷം ദിൽഷയെ മലയാളികൾ കാണുന്നത് ഈ ഷോയിലൂടെയാണ്. ബ്ലെസ്ലീയെ പിന്തള്ളിയാണ് ദിൽഷ ഒന്നാം സ്ഥാനം നേടിയത്.
നിരവധി സെലിബ്രിറ്റികളുടെ വരെ പിന്തുണ ഉണ്ടായിരുന്നു റിയാസ് സലിം മൂന്നാം സ്ഥാനമാണ് നേടിയത്. ഷോ ആരംഭിച്ച് അൻപതാം നാളിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ആളാണ് റിയാസ്. റിയാസിന് ഗെയിം ചേഞ്ചർ അവാർഡും ലഭിച്ചിരുന്നു. ദിൽഷയ്ക്ക് വിജയിയാകാൻ കാരണമായത് റിയാസ് കാരണം പുറത്തായ റോബിൻ രാധാകൃഷ്ണന്റെ ആരാധകർ കാരണമാണെന്നും അഭിപ്രായങ്ങളുണ്ട്.
View this post on Instagram
എന്തായാലും ദിൽഷയുടെ വിജയം ആഘോഷിക്കുന്ന കാര്യത്തിൽ റോബിനും ഒട്ടും പിന്നിലല്ല. ബിഗ് ബോസ് ട്രോഫിയുമായി നിൽക്കുന്ന ദിൽഷയ്ക്ക് ഒപ്പമുളള റോബിന്റെ ഫോട്ടോയ്ക്ക് ‘വിത്ത് ദി ലേഡി ബിഗ് ബോസ്’ എന്നാണ് ക്യാപ്ഷൻ നൽകിയത്. ബിഗ് ബോസ് ട്രോഫി കെട്ടിപിടിച്ച് കിടക്കുന്ന ദിൽഷയുടെ ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. തനിക്ക് വീഡിയോ വോട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ച് ദിൽഷ വീഡിയോ പങ്കുവച്ചിട്ടുമുണ്ട്.