‘ശൂന്യമായ തെരുവുകളും നഗര വിളക്കുകളും!! മുംബൈ നൈറ്റ് ഷൂട്ടുമായി അനശ്വര രാജൻ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ വളരെ പെട്ടന്ന് തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അനശ്വര രാജൻ. ബാലതാരമായി അഭിനയിച്ച് സിനിമയിൽ തുടങ്ങിയ അനശ്വര ഇപ്പോൾ നായികയായി തിളങ്ങി നിൽക്കുകയാണ്. മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ടാണ് അനശ്വരയുടെ അഭിനയ ജീവിതത്തിന് തുടക്കമാവുന്നത്. ഉദാഹരണം സുജാതയിലാണ് അനശ്വര മഞ്ജുവിന്റെ മകളായി അഭിനയിച്ചത്.

അതിന് ശേഷം എവിടെ എന്ന സിനിമയിലും അനശ്വര ബാലതാരമായി തിളങ്ങി. അനശ്വര ലീഡ് വേഷത്തിൽ അഭിനയിച്ച ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. ഇത്രയും ചെറുതാരങ്ങളെ വച്ച് അഭിനയിച്ച ചിത്രം 50 കോടിയിൽ അധികം കളക്ഷൻ നേടി ചരിത്രം തിരുത്തിക്കുറിച്ചു. അനശ്വരയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നായി തണ്ണീർമത്തൻ ദിനങ്ങൾ മാറി. അതിന് ശേഷം കൂടുതൽ ലീഡ് വേഷങ്ങൾ അനശ്വരയ്ക്ക് ലഭിച്ചു.

ആദ്യരാത്രി എന്ന സിനിമയിൽ അതിന് ശേഷം അനശ്വര നായികയായി. പിന്നീട് വാങ്ക് എന്ന സിനിമയിലും അനശ്വര നായികയായി. അനശ്വര ടൈറ്റിൽ റോളിൽ തന്നെ അഭിനയിച്ച ചിത്രമായിരുന്നു സൂപ്പർ ശരണ്യ. കോളേജ് പെൺകുട്ടിയുടെ ജീവിതം പശ്ചാത്തലമാക്കി ഇറങ്ങിയ ചിത്രത്തിൽ അനശ്വര ശരണ്യയായി മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആ സിനിമയും തിയേറ്ററുകളിൽ വലിയ വിജയമായി മാറി.

അവിയലാണ് അനശ്വരയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. രംഗി, മൈക്ക് എന്നീ സിനിമകളാണ് ഇനി വരാനുള്ളത്. അനശ്വര കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയിൽ നിന്നുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്. ചേച്ചിക്ക് ഒപ്പം മുംബൈയിൽ കറങ്ങുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ മുംബൈയിലെ രാത്രികാല ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അനശ്വര. രാഹുൽ രാജാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.