സിനിമ താരകുടുംബത്തിൽ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു കുടുംബമാണ് നടൻ ദിലീപിന്റെ. ദിലീപ് മലയാള സിനിമയിൽ ജനപ്രിയ നായകനായി തിളങ്ങി നിൽക്കാൻ തുടങ്ങിയിട്ട് മുപ്പത് വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞു. മലയാളത്തിലെ ഒരുപാട് ആരാധകരുള്ള നായികയായ കാവ്യാ മാധവനെ വിവാഹം ചെയ്ത ശേഷം താരകുടുംബത്തിൽ നിന്ന് പുതിയ വിദേശങ്ങൾ അറിയാൻ പ്രേക്ഷകർ താല്പര്യം കാണിക്കാറുണ്ട്.
ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്. ദിലീപ് നേരത്തെ നടി മഞ്ജു വാര്യരെ വിവാഹം ചെയ്തിരുന്നു. ആ ബന്ധത്തിൽ ഒരു മകളുമുണ്ട്. ആ മകൾ മീനാക്ഷി ദിലീപിന് ഒപ്പമാണ് താമസിക്കുന്നത്. മഞ്ജുവുമായി പിരിഞ്ഞ ശേഷമാണ് ദിലീപ് കാവ്യയുമായി ഒന്നിക്കുന്നത്. കാവ്യയും ഒരു ബിസിനസുകാരനായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷമാണ് ദിലീപുമായി വിവാഹിതയായത്.
ദിലീപ് കാവ്യാ വിവാഹ ബന്ധത്തിൽ മഹാലക്ഷ്മി എന്ന പേരിൽ ഒരു മകളും ജനിച്ചിട്ടുണ്ട്. മഹാലക്ഷ്മിയുടെ അഞ്ചാം പിറന്നാളാണ് വരാൻ പോകുന്നത്. കാവ്യയും മഹാലക്ഷ്മിയും മീനാക്ഷിയും ദിലീപും ഒന്നിച്ച് ഏതെങ്കിലും ചടങ്ങിൽ പങ്കെടുത്ത കഴിഞ്ഞാൽ അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ചടങ്ങിൽ പങ്കെടുത്തതിന്റെ വീഡിയോ ശ്രദ്ധനേടുകയാണ്.
View this post on Instagram
ദിലീപിന്റെ രാമലീല എന്ന സിനിമയുടെ സംവിധായകനായ അരുൺ ഗോപിയുടെ ഇരട്ടക്കുട്ടികളുടെ ജന്മദിനാഘോഷ ചടങ്ങളിൽ പങ്കെടുക്കാൻ കുടുംബസമേതമാണ് ദിലീപ് എത്തിയത്. താരക്, താമര എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേര്. ചടങ്ങിലെ പ്രധാന ആകർഷണം ദിലീപിന്റെ കുടുംബം തന്നെയായിരുന്നു. ദിലീപിന്റെ അടുത്ത ചിത്രമായ ബാന്ദ്രയുടെ സംവിധായകനും അരുൺ ഗോപിയാണ്.