December 10, 2023

‘മകൾ മീനാക്ഷിക്ക് ഒപ്പം ദിലീപ് ഗുരുവായൂരിൽ, കാവ്യാ എന്ത്യേയെന്ന് ആരാധകർ..’ – വീഡിയോ കാണാം

മലയാള സിനിമയിലെ താരങ്ങളെ പോലെ തന്നെ അവരുടെ മക്കളുടെ പുതിയ വിശേഷങ്ങൾ അറിയാൻ എന്നും മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്. സിനിമയിൽ വന്നിട്ട് വർഷങ്ങൾ കഴിഞ്ഞ് അവരുടെ മക്കളും സിനിമയിലേക്ക് തന്നെ എത്താറുണ്ട്. വളരെ കുറച്ച് താരങ്ങളുടെ മക്കൾ മാത്രമേ സിനിമയിൽ നിന്ന് വിട്ടുനിൽക്കാറുള്ളൂ. അവർ എന്തായിരിക്കും ചെയ്യുന്നതെന്ന് അറിയാനും പ്രേക്ഷകർക്ക് താല്പര്യമുണ്ട്.

മലയാള സിനിമയിലെ ജനപ്രിയ നായകൻ എന്ന് വിശേഷിപ്പിക്കുന്ന ഒരു നടനാണ് ദിലീപ്. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ദിലീപിന്റെ സിനിമകൾ ഇറങ്ങുമ്പോൾ കുടുംബ പ്രേക്ഷകർ അത് കാണാൻ ഇരച്ചുകയറാറുണ്ട്. ദിലീപ് സിനിമകൾ ഒരു സമയത്ത് നേടിയ തകർക്കാൻ പോലും മലയാളത്തിലെ അതിലും വലിയ നടന്മാർക്ക് പറ്റിയിരുന്നില്ല. കോമഡി ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ദിലീപ് സിനിമകൾ തിരഞ്ഞെടുക്കാറുണ്ട്.

ദിലീപിന്റെയും ഒരു താരകുടുംബം തന്നെയാണ്. ആദ്യ വിവാഹ ബന്ധത്തിലെ മകൾ മീനാക്ഷി ദിലീപിന് ഒപ്പമാണ് താമസിക്കുന്നത്. ദിലീപ് കാവ്യാ മാധവനുമായി വിവാഹിതായപ്പോഴും മകൾ അച്ഛനൊപ്പം തന്നെ നിന്നിരുന്നു. ഒരു അച്ഛൻ കുട്ടിയാണ് മീനാക്ഷിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മീനാക്ഷിയും മാതാപിതാക്കളെ പോലെ തന്നെ സിനിമയിലേക്ക് തന്നെ എത്തുമോ എന്നറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്.

മീനാക്ഷിക്ക് ഒപ്പമുള്ള ദിലീപിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പെട്ടന്ന് വൈറലാവാറുണ്ട്. ഇപ്പോഴിതാ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി ദിലീപും മകളും ഗുരുവായൂരിൽ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കാവ്യാ എന്ത്യേയെന്ന് നിരവധി ആളുകൾ ചോദിക്കുന്നുണ്ട്. ടിനി ടോമിനും കുടുംബത്തിനും ഒപ്പം അച്ഛനും മകളും നിൽക്കുന്ന ചിത്രവും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. സുരേഷ് ഗോപിയുടെ ഇളയ മകനും ചിത്രത്തിലുണ്ട്.