‘കറുപ്പിൽ അതീവ ഗ്ലാമറസ് ലുക്കിൽ നടി മാളവിക മോഹനൻ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ദുൽഖറിന്റെ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമ രംഗത്തേക്ക് എത്തിയ താരസുന്ദരിയാണ് നടി മാളവിക മോഹനൻ. ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഗ്ലാമറസ് താരമായി മാളവിക മാറി കഴിഞ്ഞു. ഓരോ സിനിമകൾ കഴിയും തോറും ആരാധകരും കൂടിക്കൊണ്ടിരിക്കുന്ന ഒരാളാണ് മാളവിക. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ഒരേ പോലെ സജീവമായി കൊണ്ടിരിക്കുകയാണ് താരം.

ക്യാമറയ്ക്ക് പിന്നിൽ ജോലി ചെയ്യണമെന്ന് ആഗ്രഹിച്ച ഒരാളായിരുന്നെങ്കിലും മാളവിക തുടക്കത്തിൽ മോഡലിംഗും ചെയ്തിരുന്നു. അങ്ങനെയാണ് ദുൽഖർ ചിത്രമായ പട്ടം പോലെയിൽ നായികയാവുന്നത്. സിനിമ വലിയ വിജയം നേടുകയും ചെയ്തില്ല. അതിന് ശേഷം ആസിഫ് അലി ചിത്രമായ നിർണായകത്തിൽ മാളവിക നായികയായി, തുടർന്ന് കന്നഡയിലും അത് കഴിഞ്ഞ് ഒരു ഹിന്ദി സിനിമയിലും മാളവിക അഭിനയിച്ചു.

മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദറിലൂടെ മാളവിക വീണ്ടും മലയാളത്തിൽ സജീവമായി. മാളവികയുടെ ആദ്യ തമിഴ് അരങ്ങേറ്റം രജനികാന്തിന്റെ ഒപ്പമായിരുന്നു. പേട്ട എന്ന സിനിമയിലാണ് മാളവിക അഭിനയിച്ചത്. മാളവികയുടെ കരിയറിലും ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സിനിമയായിരുന്നു വിജയ്ക്ക് ഒപ്പമുള്ള മാസ്റ്റർ. അതിലും നായികയായിട്ടാണ് മാളവിക അഭിനയിച്ചിരുന്നത്.

ധനുഷിന്റെ നായികയായുള്ള മാരനാണ് മാളവികയുടെ അവസാനം ഇറങ്ങിയത്. നേരത്തെ പറഞ്ഞത് പോലെ മാളവിക ഒരു ഗ്ലാമറസ് താരമായിട്ടാണ് ആരാധകർ കാണുന്നത്. മാളവികയുടെ കറുപ്പ്ഡ്രെസ്സിലുള്ള അതീവ ഗ്ലാമറസ് ഷൂട്ടാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. തേജസ് നേരുർകറാണ് ചിത്രങ്ങൾ എടുത്തത്. സ്റ്റൈലിസ്റ്റ് മീരയാണ് ഷൂട്ടിന്റെ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.