2003-ൽ സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ നായകന്മാരായ സ്വപ്നം കൊണ്ട് തുലാഭാരം എന്ന ചിത്രത്തിൽ ഒരു ഡാൻസറായി ചെറിയ വേഷത്തിൽ സിനിമയിൽ അഭിനയ ജീവിതം ആരംഭിച്ച താരമാണ് ധന്യ മേരി വർഗീസ്. 2006-ൽ തിരുടി എന്ന തമിഴ് ചിത്രത്തിലൂടെ ആണ് മുൻനിര നായികമാരിൽ ഇടം പിടിക്കുന്നത്. 2008-ൽ റിലീസായ പൃഥ്വിരാജ് നായകനായ തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
പിന്നീട് വൈരം, റെഡ് ചില്ലീസ്, കേരള കഫേ, ദ്രോണ, ചെറിയ കള്ളനും വലിയ പോലീസും, നായകൻ, കോളേജ് ഡേയ്സ്, കരയിലേക്ക് ഒരു കടൽ ദൂരം, ഓർമ്മ മാത്രം, വീട്ടിലേക്കുള്ള വഴി, പ്രണയം, കാണെക്കാണെ, തുടങ്ങി മലയാളം-തമിഴ് ഭാഷകളിലായി ഇരുപതിൽ കൂടുതൽ ചിത്രങ്ങളിൽ ധന്യ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമയിൽ നിന്നും ഒരു ബ്രെക് എടുത്തിരുന്നു ധന്യ.
പിന്നീട് മലയാളത്തിലെ ജനപ്രിയ ടെലിവിഷൻ ചാനൽ ആയ ഏഷ്യാനെറ്റ് ടി വിയിൽ സീത കല്യാണം എന്ന സീരിയലിലൂടെ ആണ് മലയാളികൾക്ക്മുന്നിൽ തിരിച്ചു എത്തുന്നത്. അതിനു ശേഷവും മുൻപും ആറോളം സീരിയലുകളിൽ ധന്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ്സ് സീസൺ 4 ലൂടെ ആണ് താരത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. ബിഗ് ബോസ്സിൽ നാലാം സ്ഥാനക്കാരിയായി ആയി ധന്യ വിജയിച്ചിരുന്നു.
മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച താരത്തിന് സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരാണ് ഉള്ളത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇപ്പോൾ ട്രിവാൻഡ്രം ലുലു മാളിൽ വെച്ച് നടന്ന ലീവിസ് ഫാഷൻ വീക്ക് 2023-ൽ പങ്കെടുത്തിരുന്നു. ഹോട്ട് ലുക്കിൽറാമ്പ് വാക് നടത്തുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ധന്യയുടെ ഭർത്താവ് ജോണും ഒപ്പമുണ്ടായിരുന്നു. ശ്രീരാജ് ആണ് ഫോട്ടോസ് എടുത്തത്.