‘ഇത് എന്തൊരു ക്യൂട്ടാണ്‌ കാണാൻ!! മിനി സ്കർട്ടിൽ ആരാധക മനം കവർന്ന് ദേവിക സഞ്ജയ്..’ – ഫോട്ടോസ് വൈറൽ

ഒരു ഇന്ത്യൻ പ്രണയ കഥ എന്ന സിനിമയ്ക്ക് ശേഷം സത്യൻ അന്തിക്കാടും ഫഹദ് ഫാസിലും ഒന്നിച്ച ചിത്രമായിരുന്നു ഞാൻ പ്രകാശ്. കോമഡി ഫാമിലി എന്റർടൈനർ ലേബലിൽ എത്തിയ സിനിമ തിയേറ്ററുകളിൽ ഗംഭീര ഹിറ്റായി മാറുകയും ചെയ്തു. ശ്രീനിവാസൻ ആയിരുന്നു തിരക്കഥ. ശ്രീനിവാസൻ ചിത്രത്തിൽ ഒരു റോളും ചെയ്തിട്ടുണ്ടായിരുന്നു. 2018-ലാണ് ആ സിനിമ റിലീസ് ആയത്.

ആ സിനിമയ്ക്ക് കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ഇപ്പുറമാണ് സത്യൻ അന്തിക്കാട് മറ്റൊരു സിനിമ വന്നത്. ജയറാം, മീര ജാസ്മിൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ മകൾ എന്നായിരുന്നു ആ സിനിമയുടെ പേര്. അതും തിയേറ്ററുകളിൽ ഹിറ്റായി മാറിയിരുന്നു. ഈ രണ്ട് സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഒരു താരമുണ്ട്. ബാലതാരമായി അഭിനയിച്ച ദേവിക സഞ്ജയ് ആണ് ആ താരം.

ഞാൻ പ്രകാശനിൽ ടീനാമോൾ എന്ന റോളിൽ തിളങ്ങിയപ്പോൾ, മകൾ സിനിമയിൽ അപർണ എന്ന റോളിലാണ് ദേവിക തകർത്ത് അഭിനയിച്ചത്. ഫഹദും ദേവികയും തമ്മിലുള്ള സീനുകൾ പ്രേക്ഷകരെ രസിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തിരുന്നു. മകളിലാകട്ടെ ദേവിക ജയറാമിന്റെയും മീരാജാസ്മിന്റെയും മകളായിട്ടാണ് അഭിനയിച്ചിരുന്നത്. ഖുർബാനി എന്ന സിനിമയും താരത്തിന്റെ അന്നൗൺസ് ചെയ്തിരുന്നു.

ബാംഗ്ലൂരിൽ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിനിയാണ് ദേവിക. അതെ സമയം ആദ്യ രണ്ട് സിനിമകൾ കഴിഞ്ഞപ്പോൾ തന്നെ ദേവികയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ആരാധകർ കൂടിയിട്ടുണ്ട്. ഇപ്പോഴിതാ മിനി സ്കർട്ടിൽ ക്യൂട്ട് ഭാവങ്ങളിൽ ദേവിക ആരാധകരുടെ മനസ്സ് കവർന്നിരിക്കുകയാണ്. എന്ത് ക്യൂട്ട് ആണ് ഈ കൊച്ചിനെ കാണാൻ എന്നാണ് ആരാധകരിൽ പലരും കമന്റ് ഇട്ടിട്ടുള്ളത്.