‘തെന്നിന്ത്യൻ സിനിമയിലെ ഭാവി നായിക!! ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി അനിഖ സുരേന്ദ്രൻ..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചു വരുംകാലം നായികയായി മലയാളികൾ കാണുന്ന താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടരുന്നു എന്ന ജയറാം നായകനായി എത്തിയ ചിത്രത്തിലൂടെ അഭിനയത്തിലേക്ക് പടികയറി വന്ന അനിഖയ്ക്ക് പിന്നീട് ഇങ്ങോട്ട് തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സൂപ്പർസ്റ്റാറുകളുടെ മകളായി സിനിമയിൽ തിളങ്ങി നിൽക്കാൻ അനിഖയ്ക്ക് സാധിച്ചു.

രണ്ട് തവണ മമ്മൂട്ടി ചിത്രങ്ങളിലും രണ്ട് തവണ തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാറിന്റെ ചിത്രങ്ങളിലും അനിഖ അഭിനയിച്ചിരുന്നു. ആ സിനിമകളാണ് അനിഖയ്ക്ക് ധാരാളം ആരാധകരെ നേടി കൊടുത്തത്. സ്റ്റാർ പരിവേഷം ഒന്നുമില്ലാതെ ഇറങ്ങിയ അഞ്ച് സുന്ദരികൾ എന്ന ആന്തോളജി ചിത്രത്തിലെ സേതു ലക്ഷ്മി എന്ന ഭാഗത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡും അനിഖയ്ക്ക് ലഭിച്ചു.

പതിനേഴുകാരിയായ അനിഖ വൈകാതെ തന്നെ സിനിമയിൽ നായികയായി അഭിനയിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. തെന്നിന്ത്യയിൽ ഒട്ടാകെ നായികയായി അനിഖ തിളങ്ങുമെന്നാണ് വിലയിരുത്തൽ. അതെ സമയം അനിഖയ്ക്ക് പ്രധാന വേഷത്തിൽ വരുന്ന പുതിയ ചിത്രമായ ഓ മൈ ഡാർലിംഗ് ഷൂട്ടിംഗ് നടക്കുകയാണ്. ജോ ആൻഡ് ജോയിലൂടെ സുപരിചിതനായ മെൽവിനാണ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.

അതെ സമയം അനിഖ സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സജീവമാവുകയാണ്. അനുഷ റെജിയുടെ എ.ആർ സിഗ്നേച്ചർ എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ മോഡേൺ ഔട്ട്ഫിറ്റിലുള്ള അനിഖയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. ഷാഫി ഷക്കീറാണ് ഫോട്ടോസ് എടുത്തത്. ഫെമി ആന്റണിയാണ് താരത്തിന് മേക്കപ്പ് ചെയ്തത്. അതിസുന്ദരിയായ ദേവത എന്നാണ് കടുത്ത ആരാധകർ നല്കിയിരിക്കുന്ന കമന്റ്.