‘കറുത്ത പട്ടുപാവാടയിൽ ആൽമരത്തിന്റെ കീഴിൽ ഫോട്ടോഷൂട്ടുമായി ദേവിക സഞ്ജയ്..’ – ഫോട്ടോസ് വൈറൽ

‘കറുത്ത പട്ടുപാവാടയിൽ ആൽമരത്തിന്റെ കീഴിൽ ഫോട്ടോഷൂട്ടുമായി ദേവിക സഞ്ജയ്..’ – ഫോട്ടോസ് വൈറൽ

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് ഞാൻ പ്രകാശൻ. 2018-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ഫഹദിനൊപ്പം അഭിനയത്തിന്റെ കാര്യത്തിൽ കട്ടക്ക് പിടിച്ചുനിന്ന ഒരു കൊച്ചുമിടുക്കിയെ മലയാളികൾ മറന്നിട്ടുണ്ടാവില്ല. ടീനമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവിക സഞ്ജയ് എന്ന കൊച്ചുമിടുക്കി ഒരുപാട് പ്രശംസകൾ നേടിയിരുന്നു.

ആ ഒരു സിനിമയിൽ മാത്രമേ ദേവിക അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ ദേവികയ്ക്ക് സാധിച്ചു. സിനിമ ഗംഭീരവിജയം നേടിയതോടെ ഒരുപാട് ഇന്റർവ്യൂകളിലും ചാനൽ പരിപാടികളിലും ദേവിക പങ്കെടുത്തിരുന്നു. വൈകാതെ തന്നെ സിനിമയിൽ ബാലതാരത്തിൽ നിന്ന് നായികയായി മാറാനും സാധ്യത ഉള്ള ഒരാളാണ് ദേവിക.

സോഷ്യൽ മീഡിയകളിൽ ഇൻസ്റ്റാഗ്രാമിൽ സജീവമായ ദേവിക തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കുവെക്കാറുണ്ട്. ദേവു എന്നാണ് ആരാധകർ ദേവികയെ വിളിക്കുന്നത്. വരുൺ അടുത്തില എടുത്ത ദേവികയുടെ നാടൻ ലുക്കിലുള്ള ഫോട്ടോസാണ് ഇപ്പോൾ ദേവിക പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു വലിയ ആൽമരത്തിന്റെ കീഴിൽ കരിവിളിക്കിന് അരികിൽ കറുത്ത പട്ടുപാവാട അണിഞ്ഞ് കൈയിൽ മാലയുമായി ഇരിക്കുന്ന ചിത്രങ്ങളാണ് ദേവിക പോസ്റ്റ് ചെയ്തത്. ഒരു കടുത്ത ദൈവവിശ്വാസിയെ പോലെ ഭഗവാന് ചാർത്തനുള്ള മാലയുമായി നിൽക്കുന്ന ദേവികയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഫാഷൻ ഡിസൈനർ മെറിൻ പോൾ ജോർജ്(ഡബ്ള്യു ആൻഡ് എം ഡിസൈൻസ്), സ്റ്റൈലിസ്റ്റ് അശ്വതി വിപുൽ, ജൂവൽസ് – ആരോഹി.

CATEGORIES
TAGS