അഭിനയിക്കുന്ന ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിക്കുന്ന ഒരുപാട് താരങ്ങൾ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. ചിലർ ആകെ ആ ഒരു സിനിമയിൽ മാത്രമേ അഭിനയിച്ചിട്ട് ഉണ്ടായിരിക്കൊള്ളൂ. പക്ഷേ അവർ അവതരിപ്പിക്കുന്ന കഥാപാത്രം, അവരുടെ പ്രകടനം എല്ലാം പ്രേക്ഷകർ എന്നും ഓർത്തിരിക്കും. ചിലർ കൂടുതൽ മികച്ച കഥാപാത്രങ്ങൾ ചെയ്ത സിനിമയിൽ തുടരാറുമുണ്ട്.
അഭിനയിച്ച ആദ്യ സിനിമയിൽ പ്രകടനം കൊണ്ട് തന്നെ മലയാളികൾ നെഞ്ചിലേറ്റിയെ ബാലതാരമാണ് ദേവിക സഞ്ജയ്. ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലാണ് ദേവിക ബാലതാരമായി അഭിനയിച്ചത്. അതിലെ മരണത്തിന് കീഴപ്പെടുന്ന അസുഖമുള്ള ഒരു കുട്ടിയുടെ റോളിലാണ് ദേവിക അഭിനയിച്ചത്. ടീനമോൾ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.
സിനിമയിൽ ഫഹദ് നഴ്സിംഗ് പഠനം പൂർത്തിയാക്കിയ ശേഷം യാഥാർശ്ചികമായി എത്തുന്ന വീട്ടിലെ കുട്ടിയാണ് ടീനമോൾ. ഫഹദുമായുള്ള സീനുകളിൽ ദേവിക വളരെ മികച്ച പ്രകടനം കാഴ്ചവച്ച് അദ്ദേഹത്തിന് ഒപ്പം പിടിച്ചുനിന്നതാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. ദേവികയുടെ അടുത്ത ചിത്രവും സത്യൻ അന്തിക്കാടിന് ഒപ്പമാണ്. മീരാജാസ്മിൻ 5 വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്ന മകൾ എന്ന സിനിമയിൽ അവരുടെ മകളായിട്ടാണ് ദേവിക അഭിനയിക്കുന്നത്. ജയറാമാണ് നായകൻ.
ഈ മാസം 29-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇപ്പോൾ ബാംഗ്ലൂരിൽ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ബിരുദം ചെയ്യുകയാണ് ദേവിക. മിനി ഡ്രെസ്സിലുളള ഫോട്ടോസ് ഇപ്പോഴിതാ തന്റെ ആരാധകരുമായി ദേവിക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഞാൻ പ്രകാശനിൽ അഭിനയിച്ച ആ കൊച്ചുകുട്ടിയാണോ ഇതെന്ന് സംശയിച്ച് പോകുന്ന ലുക്കിലാണ് ദേവികയെ കാണാൻ സാധിക്കുന്നത്.