February 27, 2024

‘സാരി ഉടുത്തപ്പോൾ വലിയ പെണ്ണായല്ലോ!! ക്യൂട്ട് ലുക്കിൽ തിളങ്ങി ദേവിക സഞ്ജയ്..’ – വീഡിയോ വൈറൽ

ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഞാൻ പ്രകാശൻ’. വളരെ ചെറിയ ബഡ്ജറ്റിൽ ഗ്രാമീണ പശ്ചാത്തലത്തിൽ ഇറങ്ങിയ സിനിമ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടുകയും 50 കോടിയിൽ അധികം കളക്ഷൻ നേടുകയും ചെയ്തിട്ടുണ്ട്. ശ്രീനിവാസൻ, അഞ്ജു കുര്യൻ, നിഖില വിമൽ തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചിട്ടുളളത്.

ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് ദേവിക സഞ്ജയ്‌ക്ക് മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ‘ടീനാമോൾ’ എന്ന കഥാപാത്രത്തെ കിടിലമായിട്ടായിരുന്നു ദേവിക അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിലെ പ്രകടനമാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലായിരുന്നു ദേവിക അഭിനയിച്ചത്. ഫഹദിനൊപ്പമുളള സീനുകളിൽ പോലും ദേവിക അദ്ദേഹത്തിന് ഒപ്പം നിൽക്കുന്ന പ്രകടനം കാഴ്‌ചവച്ചു.

ആദ്യ സിനിമയ്ക്ക് ശേഷം ഷൈൻ നിഗത്തിന്റെ ഖുർബാനി എന്ന സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചു. അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. അതുപോലെ സത്യൻ അന്തിക്കാടും ജയറാമും ഒന്നിക്കുന്ന മകൾ എന്ന സിനിമയിലും ദേവിക അഭിനയിക്കുന്നുണ്ട്. മീര ജാസ്മിന്റെ തിരിച്ചുവരവിലെ ആദ്യ ചിത്രം കൂടിയാണ് ഇത്.

View this post on Instagram

A post shared by dk photography (@dk_dajukotheri)

ദേവികയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. തനി നാടൻ ലുക്കിൽ സാരിയിൽ തിളങ്ങിയിരിക്കുന്ന ഫോട്ടോഷൂട്ടിന് ആരാധകർ മികച്ച അഭിപ്രായമാണ് നല്കിയിരിക്കുന്നത്. “സാരി ഉടുത്തപ്പോൾ വലിയ പെണ്ണായല്ലോ..” എന്നാണ് ചിലർ പറയുന്നത്. പച്ച സാരിയും ചുവപ്പ് ബ്ലൗസുമാണ് ദേവിക ഇട്ടിരിക്കുന്നത്. ഡി.കെ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.