‘ഷോർട്സിൽ സ്റ്റൈലിഷ് ലുക്കിൽ നടി ദേവിക സഞ്ജയ്, ഗോവയിൽ അടിച്ചുപൊളിച്ച് താരം..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി സിനിമയിൽ അഭിനയിക്കുന്നവരെ പ്രേക്ഷകർ എന്നും ഉറ്റുനോക്കാറുണ്ട്. അവർ ഭാവിയിൽ സിനിമയിൽ നായകനായോ നായികയായോ ഒക്കെ മടങ്ങി വരുമെന്ന് മലയാളി പ്രേക്ഷകർ പ്രതീക്ഷിക്കാറുണ്ട്. പലരുടെയും കാര്യത്തിൽ അത് സംഭവിക്കുകയും ചെയ്തിരുന്നു. സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ഒരു കുട്ടി താരമാണ് ദേവിക സഞ്ജയ്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ നായകനായ ഞാൻ പ്രകാശൻ എന്ന സിനിമയിലാണ് ദേവിക ആദ്യമായി അഭിനയിക്കുന്നത്. അതിലെ രോഗിയായ ഒരു കുട്ടിയുടെ റോളിൽ വളരെ ഭംഗിയായി അവതരിപ്പിച്ച ദേവികയ്ക്ക് ആദ്യ സിനിമ കഴിഞ്ഞപ്പോൾ തന്നെ ഒരുപാട് ആരാധകരെയും ലഭിച്ചിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം വീണ്ടും സത്യൻ അന്തിക്കാട് ചിത്രത്തിൽ തന്നെയാണ് ദേവിക അഭിനയിച്ചത്.

ജയറാമും മീര ജാസ്മിനും ഒന്നിച്ച മകൾ എന്ന സിനിമയിൽ അവരുടെ മകളുടെ റോളിലാണ് ദേവിക അഭിനയിച്ചത്. ജയറാമിന് ഒപ്പമുള്ള ദേവികയുടെ രംഗങ്ങൾ പ്രേക്ഷകർ ഏറെ സ്വീകരിച്ചിരുന്നു. അതുപോലെ തന്നെ മീരയുടെ ഒപ്പമുള്ള സീനുകളിലും ദേവിക പ്രശംസകൾ നേടിയിരുന്നു. അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്ത് ദേവിക ഇപ്പോൾ ബാംഗ്ലൂരിൽ ഉപരിപഠനത്തിന് പോയിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ദേവിക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അവധി ആഘോഷിക്കാൻ ഗോവയിൽ പോയതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴും ഗോവയിൽ തന്നെയാണ് താരമുള്ളത്. അവിടെ നിന്നുളള കൂടുതൽ ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുകയാണ് ദേവിക. ഷോർട്സിൽ സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ഫോട്ടോസാണ് ദേവിക ഈ തവണ തന്റെ ആരാധകർക്ക് ഒപ്പം പോസ്റ്റ് ചെയ്തത്.