‘മകൾ സിനിമയിലെ അപ്പുവല്ലേ ഇത്!! ക്യൂട്ട് ലുക്കിൽ തിളങ്ങി ദേവിക സഞ്ജയ്..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി തിളങ്ങുന്ന ഒരുപാട് താരങ്ങൾ ഇന്ന് മലയാള സിനിമയിലുണ്ട്. സിനിമയിൽ ബാലതാരമായി അഭിനയിക്കുന്നവർ പിന്നീട് നായികയായും നായകനായും ഒക്കെ കാണാൻ ആഗ്രഹിക്കാറുമുണ്ട്. അവരെ അങ്ങനെ സിനിമയിലേക്ക് തിരിച്ചുവരുമ്പോൾ ഗംഭീര സ്വീകരണം കൊടുക്കാറുമുണ്ട്. ഈ അടുത്തിടെ മലയാള സിനിമയിൽ നിരവധി പുതുമുഖ ബാലതാരങ്ങളാണ് അരങ്ങേറിയിട്ടുളളത്.

ഈ കഴിഞ്ഞ ദിവസം ഒ.ടി.ടി പ്ലാറ്റഫോമിൽ റിലീസായ ‘മകൾ’ എന്ന ജയറാമും മീര ജാസ്മിനും പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമ ഇറങ്ങിയിരുന്നു. തിയേറ്ററുകളിൽ നേരത്തെ റിലീസ് ചെയ്ത സിനിമ ഇപ്പോഴാണ് ഒ.ടി.ടിയിലേക്ക് എത്തിയത്. സത്യൻ അന്തിക്കാടാണ് സിനിമ സംവിധാനം ചെയ്തത്. സത്യൻ അന്തിക്കാട് ഇതിന് മുമ്പ് സംവിധാനം ചെയ്ത ‘ഞാൻ പ്രകാശൻ’ എന്ന സൂപ്പർഹിറ്റ് സിനിമയായിരുന്നു.

അതിൽ ബാലതാരമായി അഭിനയിച്ച കുട്ടിയാണ് ഇതിൽ ജയറാമിന്റെ മകളുടെ റോളിൽ അഭിനയിച്ചത്. ഞാൻ പ്രകാശൻ ടീനമോൾ എന്ന കഥാപാത്രമായിട്ടാണ് ദേവിക തിളങ്ങിയത്. ഇതിൽ അപർണ എന്ന കഥാപാത്രമാണ് ദേവിക അവതരിപ്പിച്ചത്. മികച്ച പ്രകടനമായിരുന്നു ദേവികയിൽ നിന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. സിനിമയിൽ കാണുന്ന പോലെയൊരാളല്ല ദേവിക ജീവിതത്തിൽ.

ബാംഗ്ലൂരിൽ ഡിഗ്രി പഠനം നടത്തുകയാണ് ദേവിക ഇപ്പോൾ. ദേവികയുടെ പോസ്റ്റുകൾ എല്ലാം മിക്കപ്പോഴും ശ്രദ്ധ നേടാറുണ്ട്. സിംപിൾ ലുക്കിൽ ക്യൂട്ട് ഭാവങ്ങളോടെയാണ് പലപ്പോഴും ദേവിക ഫോട്ടോയ്ക്ക് പോസ് ചെയ്യാറുണ്ട്. കറുപ്പിൽ ക്യൂട്ട് ലുക്കിലുള്ള ദേവികയുടെ ചിത്രങ്ങളാണ് താരം ഏറ്റവും ഒടുവിലായി പങ്കുവച്ചത്. ക്യൂട്ട് രാജകുമാരി എന്നൊക്കെയാണ് ചിത്രങ്ങൾ കണ്ട് ആരാധകർ വിശേഷിപ്പിച്ചിരിക്കുന്നത്.