‘പുസ്തകം വായിച്ച് കുഞ്ഞൻ ബോട്ടിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി ദീപ്തി സതി..’ – ഫോട്ടോസ് കാണാം

‘പുസ്തകം വായിച്ച് കുഞ്ഞൻ ബോട്ടിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി ദീപ്തി സതി..’ – ഫോട്ടോസ് കാണാം

നടിമാരുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ എന്നും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. പല വെറൈറ്റികൾ ചെയ്താണ് നടിമാർ ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ളത്. ചിലത് ഫോട്ടോഗ്രാഫി മികവ് കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റുമ്പോൾ, ചിലത് താരങ്ങളുടെ പോസുകൾ കൊണ്ടും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യും. കൂടുതലും ഫാഷൻ ബ്രാൻഡിന് വേണ്ടിയായിരിക്കും താരങ്ങൾ ഫോട്ടോഷൂട്ട് ചെയ്യുന്നത്.

ലാൽജോസ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടി ദീപ്തി സതി ഇപ്പോൾ ഒരു വെറൈറ്റി ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ഒരു ചെറു വെള്ളത്തിൽ പുസ്തകം വായിച്ച് ഗ്ലാമറസ് വേഷത്തിൽ ഒരു വെറൈറ്റി ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് ദീപ്തി സതി. ജിക്സൺ ഫ്രാൻസിസാണ് ചിത്രങ്ങൾക്ക് പിന്നിലെ ഫോട്ടോഗ്രാഫർ.

ലൈഫ് ഓഫ് കളർസ് എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ വസ്ത്രങ്ങളിൽ കിടിലം ലുക്കിലാണ് ദീപ്തിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുക. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ റിസ്‌വാനാണ് ദീപ്തിയ്ക്ക് ഫോട്ടോഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്. ഈ കഴിഞ്ഞ ദിവസം സീരിയൽ താരമായ റെബേക്കായുടെ വിവാഹം നടന്ന ഇന്ദ്രിയ സാൻഡ്‌സ് റിസോർട്ടിൽ വച്ചാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.

തൂവെള്ള നിറത്തിലെ വസ്ത്രങ്ങളാണ് ദീപ്തി ധരിച്ചിരിക്കുന്നത്. 2014-ലെ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ദീപ്തി സതി തൊട്ടടുത്ത വർഷം തന്നെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. കന്നഡയിലും തമിഴിലും മറാത്തിയിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. ലളിതം സുന്ദരം, പത്തൊൻപതാം നൂറ്റാണ്ട് എന്നിവയാണ് ദീപ്തിയുടെ അടുത്ത റിലീസ് ചിത്രങ്ങൾ.

CATEGORIES
TAGS