‘ജിമ്മിൽ ഓടിനടന്ന് വർക്ക്ഔട്ട് ചെയ്‌ത്‌ നടി ദീപ്തി സതി, മ്യാരകമെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

മലയാള സിനിമകളിൽ നായികയായി അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ദീപ്തി സതി. മിസ് കേരളയായി തിരഞ്ഞെടുക്കപ്പെടുകയും മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള ദീപ്തി മോഡലിംഗ് രംഗത്ത് വളരെ സജീവമായിരുന്നു. ഇപ്പോഴും അഭിനേതാവായി കഴിഞ്ഞും ദീപ്തി മോഡലിംഗ് ചെയ്യാറുണ്ട്. ഇത് കൂടാതെ നൃത്തത്തിലും കഴിവുകൾ തെളിയിച്ചിട്ടുള്ള ഒരാളാണ് ദീപ്തി സതി.

നൃത്തം പഠിച്ചുള്ള, അല്ലെങ്കിൽ ചെയ്യുന്ന താരങ്ങൾക്ക് പ്രതേകിച്ച് ഫിറ്റ്.നെസിനെ കുറിച്ചുള്ള ആധികൾ ഒന്നുമില്ലാത്തതാണ്. അതിന്റെ പ്രാക്ടീസ് തന്നെ നല്ലയൊരു വ്യായാമമാണ്. എങ്കിൽ ദീപ്തി സതി ഡാൻസ് മാത്രമല്ല, ജിമ്മിൽ മുടങ്ങാത്ത വർക്ക്ഔട്ടും ചെയ്യുന്ന ഒരാളാണ്. താരത്തിന്റെ സൗന്ദര്യ രഹസ്യവും ഫിറ്റ്.നെസ് സീക്രെട്ടും അതാണ്. ഇപ്പോഴിതാ ദീപ്തി തന്റെ വർക്ക്ഔട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ്.

ജിം ഡ്രെസ്സിൽ പൊളി ലുക്കിൽ വർക്ക് ഔട്ട് ചെയ്യുന്ന ദീപ്തിയെ വീഡിയോയിൽ ആരാധകർക്ക് കാണാൻ സാധിക്കും. ജിമ്മിൽ ഓടിനടന്ന ഓരോ സെക്ഷനും ചെയ്യുന്ന ദീപ്തി യോഗയും ചെയ്യുന്ന ഒരാളാണ്. മുംബൈയിൽ ജനിച്ചുവളർന്ന ദീപ്തി മലയാളിയാണ്. ദീപ്തിയുടെ അമ്മ മലയാളിയും അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയുമാണ്. 2015 മുതലാണ് ദീപ്തി അഭിനയ രംഗത്ത് സജീവമായി നിൽക്കാൻ തുടങ്ങിയത്.

ആദ്യ സിനിമ കഴിഞ്ഞപ്പോൾ തന്നെ പ്രേക്ഷക ശ്രദ്ധനേടാൻ ദീപ്തിക്ക് കഴിഞ്ഞു. കന്നഡ, തമിഴ്, മറാത്തി ഭാഷകളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട്, അൽഫോൺസ് പുത്രന്റെ ഗോൾഡ് എന്നിവയാണ് ദീപ്തിയുടെ അവസാന റിലീസ് സിനിമകൾ. ദീപ്തി നായികയായി മാത്രമല്ല, സഹനടി വേഷങ്ങളിലും അഭിനയിക്കുമെന്ന് ഈ റാൻഡ് സിനിമകളിലൂടെ പ്രേക്ഷകർക്ക് മനസ്സിലാക്കി തന്നു.