ഫാഷൻ ഇഷ്ടപ്പെടുന്ന മലയാള സിനിമയിലെ നടിമാർ ഇന്ന് ധാരാളമായിയുണ്ട്. ഭൂരിഭാഗം പേരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഗ്ലാമറസ് ലുക്കിൽ ഫോട്ടോ ഷൂട്ടുകളൊക്കെ നടത്തി അതിന്റെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. അഞ്ച് വർഷം മുമ്പ് വരെ ഇത്തരം ഫോട്ടോകൾ വരുമ്പോൾ തന്നെ സദാ.ചാര കമന്റുകളും അതിന്റെ പിന്നാലെ വരാറുണ്ട്. ചിലർ അതുകൊണ്ട് തന്നെ ഗ്ലാമറസ് ഷൂട്ടുകൾ ചെയ്യാറില്ല.
ഇപ്പോൾ അത്തരം കമന്റുകൾ ഒന്നും അധികമായി വരാറില്ല. അതുകൊണ്ട് തന്നെ മലയാളത്തിലെ യുവനടിമാരായ മാളവിക മോഹനൻ, സാനിയ ഇയ്യപ്പൻ, കയദു ലോഹർ, ദീപ്തി സതി എന്നിവർ അതീവ ഗ്ലാമറസായി ഷൂട്ട് നടത്തി ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഏവരെയും അമ്പരിപ്പിച്ചുകൊണ്ട് ദീപ്തി സതി ഇപ്പോഴിതാ ഒരു കിടിലം ഗ്ലാമറസ് ഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്.
മോഡലിംഗ് മേഖലയിൽ നിന്ന് വന്ന ദീപ്തി ഇതിന് മുമ്പും ഇങ്ങനെയുള്ള ഫോട്ടോസ് പങ്കുവച്ചിട്ടുണ്ട്. അദ്വൈത് വൈദ്യയാണ് ഈ തവണത്തെ ഷൂട്ട് എടുത്തിരിക്കുന്നത്. ഇത്രയും ഹോട്ട് ലുക്കുള്ള നടി വേറെയില്ലെന്ന് താരത്തിന്റെ ആരാധകർ കമന്റുകൾ ഇടുന്നുണ്ട്. എന്നാൽ ഇതിന് താഴെ ചിലർ വളരെ മോശവും അ.ശ്ലീലം നിറഞ്ഞതുമായ കമന്റുകളുമായി എത്തിയിരിക്കുകയാണ്. മലയാളികളിൽ നിന്ന് തന്നെയാണ് ഈ കമന്റുകൾ വന്നിരിക്കുന്നത്.
കാലം എത്ര കഴിഞ്ഞാലും ചില മലയാളികൾ മാറില്ലെന്ന് ഇതിൽ നിന്ന് വളരെ വ്യക്തമാണ്. മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ഒരാളാണ് ദീപ്തി. മുംബൈയിൽ ജനിച്ചുവളർന്ന താരം മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുകയും പിന്നീട് മലയാളത്തിലൂടെ തന്നെ സിനിമയിലേക്ക് എത്തുകയും ചെയ്തു. കഴിഞ്ഞ വർഷം അവസാനമിറങ്ങിയ ഗോൾഡിൽ ദീപ്തിയും ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു.