‘കടൽ തീരത്ത് അതീവ ഗ്ലാമറസ് ലുക്കിൽ നടി ദീപ്തി സതി, ഹോട്ടിയെന്ന് ആരാധകൻ..’ – ഫോട്ടോസ് വൈറൽ

മോഡലിംഗ് മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തുന്ന ഒരുപാട് താരങ്ങൾ മലയാളത്തിലുണ്ട്. അവരിൽ പലരും മലയാള സിനിമയിൽ ഏറെ തിരക്കുള്ള താരങ്ങളായി മാറിയിട്ടുണ്ട്. ഇത്തരത്തിൽ മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ഒരു താരമാണ് നടി ദീപ്തി സതി. മുംബൈയിൽ ജനിച്ചുവളർന്ന മലയാളിയായ ദീപ്തി മിസ് കേരള 2012 ആയി തിരഞ്ഞെടുക്കപ്പെടുകയും മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.

ലാൽ ജോസ് ആണ് ദീപ്തിയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. നീന എന്ന സിനിമയിലൂടെ ആയിരുന്നു ദീപ്തി അഭിനയത്തിലേക്ക് എത്തുന്നത്. അതിന് ശേഷം കന്നടയിലും അരങ്ങേറിയ ദീപ്തി കൂടുതൽ അഭിനയിച്ചിരിക്കുന്നത് മലയാളത്തിലാണ്. തമിഴിലും ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അൽഫോൻസ് പുത്രന്റെ ഗോൾഡ് എന്ന ചിത്രത്തിലാണ് ദീപ്തി സതി അവസാനമായി അഭിനയിച്ചത്.

പുള്ളിക്കാരൻ സ്റ്റാറാ, ലവകുശ, ഡ്രൈവിംഗ് ലൈസെൻസ്, രണം, ലളിതം സുന്ദരം, പത്തൊൻപതാം നൂറ്റാണ്ട്, ഒറ്റ് തുടങ്ങിയ സിനിമകളിലാണ് മലയാളത്തിൽ ദീപ്തി അഭിനയിച്ചിട്ടുള്ളത്. തെലുങ്കിലും ഹിന്ദിയിലും ഓരോ വെബ് സീരീസിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. പരസ്യ ചിത്രങ്ങളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും ഒക്കെ തിളങ്ങിയ ദീപ്തി മോഡലിംഗ് രംഗത്ത് നിന്ന് വന്നതുകൊണ്ട് തന്നെ ഒരുപാട് ഗ്ലാമറസ് ഷൂട്ടുകളും നടത്താറുണ്ട്.

കടൽ തീരത്ത് അതീവ ഗ്ലാമറസ് ലുക്കിൽ തിളങ്ങിയിരിക്കുന്ന തന്റെ പുതിയ ഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ദീപ്തി. ബിഗ് ബോസ് താരമായ ഡെയ്സി ഡേവിഡ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പയസ് ജോൺ ആണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ലക്ഷ്മി കമലാണ് മേക്കപ്പ്. കടൽ തീരത്തെ മണലിന്റെ നിറമുള്ള ഔട്ട് ഫിറ്റിലാണ് ദീപ്തി സതി ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.