ബോളിവുഡ് സുന്ദരി നടി ദീപിക പദുകോൺ ‘ഗെഹരായിയാൻ’ എന്ന സിനിമ മികച്ച അഭിപ്രായം നേടി ആമസോൺ പ്രൈമിൽ കാഴ്ചക്കാർ കൂടിക്കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 11-നാണ് സിനിമ ഒ.ടി.ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ റിലീസാവുന്നത്. ദീപികയും സിദ്ധാന്ത് ചതുർവേദിയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇപ്പോഴിതാ ദീപിക പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ഒട്ടാകെ വൈറലാക്കിയിരിക്കുന്നത്. ഓറഞ്ച് നിറത്തിലെ സ്വിം സ്യുട്ട് ധരിച്ച് അണ്ടർവാട്ടർ ചിത്രങ്ങളാണ് ദീപിക ആരാധകർക്ക് ഒപ്പം പങ്കുവച്ചത്. വാച്ച് ഗെഹരായിയാൻ ഓൺ പ്രൈം എന്ന ഹാഷ് ടാഗും ചിത്രത്തോടൊപ്പം ദീപിക ചേർത്തിട്ടുണ്ട്.
“ചിലപ്പോൾ ഏറ്റവും സുരക്ഷിതമായ സ്ഥലം വെള്ളത്തിനടിയിലാണ്..”, ഇതാണ് ദീപിക തന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചത്. ചിത്രങ്ങളിൽ, ദീപിക പദുക്കോൺ തന്റെ മുഖത്ത് മൃദുലവും എന്നാൽ ശക്തമായ ഭാവവുമായിട്ടാണ് ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്. “സെയൻ ആഗ്രഹിച്ചതും ഇതാണ്..” എന്നാണ് ആരാധകരിൽ ഒരാൾ കമന്റ് ചെയ്തത്. ഗെഹരായിയാനിലെ നായക കഥാപാത്രത്തിന്റെ പേരാണ് സെയൻ.
ചിത്രത്തിലെ നായകനായ ‘സിദ്ധാന്ത് ചതുർവേദി’യും അണ്ടർവാട്ടർ ഫോട്ടോസ് പങ്കുവച്ചിരുന്നു. 2018-ലായിരുന്നു ദീപികയും ബോളിവുഡ് സൂപ്പർസ്റ്റാറായ രൺവീർ സിംഗും തമ്മിൽ വിവാഹിതരാവുന്നത്. ഇറ്റലിയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം ആഡംബര പൂർവം നടന്നത്. ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും അന്ന് ഇവരുടെ വിവാഹ സത്കാരത്തിന് പങ്കെടുത്തിരുന്നു.