‘രണ്ട് പേർക്കും എന്തൊരു എനർജി!! ഡാൻസിൽ പൊളിച്ചടുക്കി കല്യാണിയും അന്നയും..’ – വീഡിയോ വൈറൽ

ഇന്നത്തെ കാലത്ത് വളരെ പെട്ടന്നാണ് ആളുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ധാരാളം സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഈ കാലഘട്ടത്തിൽ ഇത്തരം വൈറൽ താരങ്ങളെ കണ്ടെത്താൻ സഹായിക്കുന്നുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ബാൻ ആണെങ്കിൽ കൂടിയും ഇതിന് വഴിയൊരുക്കിയതിന് ടിക് ടോക് വഹിച്ച പങ്ക് വളരെ വലുതാണ്. ഇപ്പോൾ അതിന് പകരം ഇൻസ്റ്റാഗ്രാം റീൽസാണെന്ന് മാത്രം.

നിരവധി സിനിമകളിൽ കോമഡി കഥാപാത്രങ്ങൾ ചെയ്ത മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന ഒരു നടിയാണ് ബിന്ദു പണിക്കർ. ഇന്നും ബിന്ദു പണിക്കർ ചെയ്ത കഥാപാത്രങ്ങൾ മലയാളികൾക്ക് ഓർത്തിരിക്കാൻ പറ്റുന്നതാണ്. കല്യാണി എന്ന പേരിൽ ഒരു മകൾ ബിന്ദുവിനുണ്ട്. ആദ്യ ഭർത്താവിന്റെ മരണത്തിനെ വർഷങ്ങൾക്ക് ശേഷമാണ് ബിന്ദുവും നടൻ സായികുമാറും തമ്മിൽ വിവാഹിതരാകുന്നത്.

കല്യാണിയും ബിന്ദുവിന്റേയും സായി കുമാറിന്റെയും വിവാഹത്തിന് സാക്ഷിയായിരുന്നു. ടിക് ടോകിൽ ബിന്ദുവിനും സായികുമാറിനും ഒപ്പം വീഡിയോസ് ചെയ്ത കല്യാണി മലയാളികൾക്ക് സുപരിചിതയായി മാറുന്നത്. പിന്നീട് ഒറ്റക്കുള്ള വീഡിയോസ് പോലും ശ്രദ്ധനേടാൻ തുടങ്ങി. അതുപോലെ ഡി ഫോർ ഡാൻസിലൂടെ സുപരിചിതയായ അന്ന പ്രസാദിന് ഒപ്പം ഡാൻസ് ചെയ്യുന്ന ധാരാളം റീൽസ് വീഡിയോസും കല്യാണി ഇടാറുണ്ടായിരുന്നു.

ഇരുവരും ഒരുമിച്ചുള്ള നൃത്തം സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്നാണ് വൈറലാവുന്നത്. ഇപ്പോഴിതാ അന്നയും കല്യാണിയും ചേർന്ന് കളിച്ച ഒരു കിടിലം ഡാൻസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഡാൻസിലെ ഇരുവരുടെയും എനർജി വേറെ ലെവേലാണെന്നാണ് ആരാധകർ പറയുന്നത്. സ്റ്റാർ മാജിക് എന്ന ഗെയിം ഷോയിൽ ഇടയ്ക്കിടെ പങ്കെടുക്കാറുളള ഒരാളുകൂടിയാണ് അന്ന.