‘ഗോദയിലെ പഞ്ചാബി സുന്ദരിയല്ലേ ഇത്!! ഗ്ലാമറസ് ലുക്കിൽ തിളങ്ങി വാമിഖ ഗബ്ബി..’ – വീഡിയോ വൈറൽ

ഗുസ്തിയുടെ പശ്ചാത്തലത്തിൽ 2017-ൽ ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടോവിനോ തോമസ് നായകനായി അഭിനയിച്ച ചിത്രമായിരുന്നു ഗോദ. സിനിമയിൽ നായികയായി അഭിനയിച്ചത് പഞ്ചാബി സുന്ദരിയായ വാമിഖ ഗബ്ബി ആയിരുന്നു. ഹിന്ദി, തമിഴ്, പഞ്ചാബി, തെലുങ്ക് ഭാഷകളിലെ സിനിമകളിൽ വാമിഖ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലേക്ക് എത്തുന്നത് ഗോദയിലൂടെയാണ്.

സിനിമയിലെ മികച്ച പ്രകടനം കൊണ്ട് വാമിഖയ്ക്ക് ഒരുപാട് ആരാധകരെയാണ് കേരളത്തിൽ നിന്ന് ലഭിച്ചത്. ഒരു ഗുസ്തികാരിയുടെ റോളിലാണ് വാമിഖ ചിത്രത്തിൽ അഭിനയിച്ചത്. അദിതി സിംഗ് എന്ന കഥാപത്രത്തെയാണ് വാമിഖ ചിത്രത്തിൽ അവതരിപ്പിച്ചത്. പഞ്ചാബിലെ കോളേജിൽ വച്ച ടോവിനോ അവതരിപ്പിച്ച ആഞ്ജനേയ എന്ന കഥാപാത്രത്തെ പരിചയപ്പെടുന്നതും പിന്നീട് കേരളത്തിൽ അയാൾക്ക് ഒപ്പം വരുന്നത് ഗുസ്തി പരിശീലിക്കുന്നതുമായിരുന്നു സിനിമയുടെ കഥ.

വാമിഖ തന്റെ റോൾ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു. ആ സിനിമയ്ക്ക് ശേഷം വാമിഖ മലയാളത്തിൽ പൃഥ്വിരാജിന്റെ 9 എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, പഞ്ചാബി സിനിമകളിലാണ് വാമിഖ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. ഈ അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ 83-യിൽ വാമിഖ ഒരു പ്രധാന റോളിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായിട്ടുള്ള ഒരാളാണ് വാമിഖ. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വാമിഖ പങ്കുവച്ച ഗ്ലാമറസ് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. പഞ്ചാബി സുന്ദരിയായ വാമിഖയെ ചുവപ്പ് നിറത്തിലെ പാർട്ടി ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് കാണാൻ സാധിക്കുന്നത്. ദിനേശ് അഹൂജവാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. രാധിക ദാസാണ് വാമിഖയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.


Posted

in

by