രൺബീർ കപൂർ നായകനായ സന്ദീപ് റെഡ്ഢി വാങ്ക സംവിധാനം ചെയ്ത തിയേറ്ററുകളിൽ വമ്പൻ വിജയം നേടി കൊണ്ടിരിക്കുന്ന ചിത്രമാണ് അനിമൽ. ഒരാഴ്ച കൊണ്ട് 500 കോടിയിൽ അധികമാണ് സിനിമ ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് എംപി രൻജീത് രഞ്ജൻ. സ്ത്രീകൾക്ക് എതിരെയും അതിക്രമങ്ങളെ ഗ്ലോറിഫൈ ചെയ്യുന്നുവെന്ന് അവർ രാജ്യസഭയിൽ ആരോപിച്ചു.
“സിനിമ സമൂഹത്തിന്റെ കണ്ണാടിയാണ്. നമ്മൾ എല്ലാം സിനിമ കണ്ടാണ് വളർന്നത്. സിനിമയ്ക്ക് യുവത്വത്തെ സ്വാതീനിക്കാൻ വലിയ രീതിയിൽ കഴിയും. എന്റെ മകൾ കോളേജിലെ സുഹൃത്തുകൾക്ക് ഒപ്പം അനിമൽ എന്ന സിനിമ കാണാൻ പോയിരുന്നു. സിനിമ തീരുന്നതിന് മുമ്പ് തന്നെ അവൾ കണ്ണീരോട് തിയേറ്റർ വിട്ടു. അവൾക്ക് കരച്ചിൽ അടക്കാൻ സാധിച്ചിരുന്നില്ല. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളാണ് കാണിക്കുന്നത്.
കബീർ സിംഗ് നോക്കൂ.. അതിലും കേന്ദ്രകഥാപാത്രം ഭാര്യയെ എങ്ങനെയാണു കൈകാര്യം ചെയ്യുന്നത്. അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. യുവാക്കൾ ഇത്തരം കഥാപാത്രങ്ങളെയാണ് മാതൃകയാക്കി കാണുന്നത്. സിനിമയിൽ ഇത്തരം രംഗങ്ങൾ ഉള്ളതുകൊണ്ടാണ് സമൂഹത്തിലും ഇത് പ്രതിഭലിക്കുന്നത്. അതുപോലെ പഞ്ചാബി യുദ്ധഗാനം ഇതിൽ മോശം രീതിയിൽ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് മതവികാരം പോലും വൃണപ്പെടുത്തിയേക്കാം..”, രൻജീത് രഞ്ജൻ പ്രതികരിച്ചു. രാജ്യസഭയിലാണ് എംപി ഈ കാര്യങ്ങൾ ചൂണ്ടികാണിച്ചു പ്രതികരിച്ചത്. അതേസമയം ചിത്രം ഇന്ത്യ ഒട്ടാകെ വലിയ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ പോലും അനിമലിന് നല്ല കളക്ഷനാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ബോളിവുഡിലെ അടുത്ത 1000 കോടി നേടുന്ന ചിത്രം ആകുമെന്ന് പോലും പലരും വിലയിരുത്തുന്നുണ്ട്.