പൃഥ്വിരാജ് ചിത്രമായ സ്റ്റോപ്പ് വയലൻസിലൂടെ നായികയായി അഭിനയിച്ചുകൊണ്ട് അരങ്ങേറ്റം കുറിച്ച നടിയാണ് ചന്ദ്ര ലക്ഷ്മൺ. അതിന് ശേഷം പൃഥ്വിരാജിന്റെ തന്നെ ചക്രം എന്ന സിനിമയിലും ചന്ദ്ര അഭിനയിച്ചിട്ടുണ്ടായിരുന്നു. സിനിമകളിൽ ശോഭിക്കുന്നതിനേക്കാൾ ടെലിവിഷൻ പരമ്പരകളിലൂടെ ചന്ദ്ര ലക്ഷ്മൺ ജനമനസ്സുകളിൽ ഇടംനേടി. സ്വന്തം ആയിരുന്നു ചന്ദ്രയുടെ ആദ്യത്തെ സീരിയൽ.
മേഘം, കടമുറ്റത്ത് കത്തനാർ, ദേവി, ഉണ്ണിയാർച്ച, വീണ്ടും ജ്വാലയായി, സ്വന്തം സൂര്യപുത്രി, സ്വാമി അയ്യപ്പൻ, അന്ന് പെയ്ത് മഴയിൽ തുടങ്ങിയ മലയാളത്തിലെ നിരവധി പരമ്പരകളിൽ ചന്ദ്രലക്ഷമൺ ഭാഗമായി. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. 2010-ന് ശേഷം ചന്ദ്ര സിനിമയിൽ അഭിനയിച്ചിട്ടില്ല. തമിഴ് സിനിമകളിലും ചന്ദ്ര അഭിനയിച്ചിട്ടുണ്ട്. തില്ലാലങ്ങാടിയാണ് അവസാന സിനിമ.
ഒരു ഇടവേളയ്ക്ക് ശേഷം 2020-ൽ സൂര്യ ടിവിയിൽ സ്വന്തം സുജാത എന്ന പരമ്പരയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. ആ പരമ്പരയിൽ ഒപ്പം അഭിനയിച്ച ടോഷ് ക്രിസ്റ്റിയുമായി ചന്ദ്ര വിവാഹിതയാവുകയും ചെയ്തു. 2021-ലായിരുന്നു വിവാഹം. കഴിഞ്ഞ വർഷം ഒക്ടോബർ താരദമ്പതികൾക്ക് ഒരു ആൺകുഞ്ഞും പിറന്നിരുന്നു. അയാൻ എന്നാണ് ഇരുവരും മകൻ നൽകിയ പേര്. അടുത്ത മാസം ഒരു വയസ്സ് പൂർത്തിയാകും.
അയാന്റെ ആദ്യത്തെ ഓണവും ശ്രീകൃഷ്ണ ജയന്തിയും ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ചന്ദ്ര ലക്ഷ്മൺ ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “ഞങ്ങളുടെ ലിറ്റിൽ കണ്ണൻ വീടും ഹൃദയവും സ്നേഹവും വെളിച്ചവും കൊണ്ട് നിറച്ചു..”, എന്നായിരുന്നു ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ ചിത്രത്തോടൊപ്പം കുറിച്ചത്. മകനെ കാണാൻ ക്യൂട്ട് ആയിട്ടുണ്ടെന്ന് ചിത്രങ്ങൾക്ക് താഴെ ആരാധകരും പങ്കുവെക്കുന്നു.