സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി വളർന്ന് നിരവധി മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഒരുപാട് താരങ്ങൾ ഇന്നുണ്ട്. ഒരു സിനിമ, സീരിയൽ താരങ്ങൾക്ക് ലഭിക്കുന്ന പിന്തുണയും ആരാധകരെയുമാണ് ടിക്-ടോക്, റീൽസ് പോലെയുള്ള ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ കഴിവ് പ്രകടിപ്പിച്ച താരങ്ങൾ. മിക്കവരും സിനിമ മോഹവുമായി റീൽസ് ചെയ്യുന്നവരാണ്. ചിലർ സിനിമയിൽ എത്തുകയും ചെയ്തിട്ടുണ്ട്.
കൗമാരപ്രായത്തിൽ തന്നെ ടിക്-ടോക്കിന്റെ ലോകത്തേക്ക് എത്തി വീഡിയോസ് ചെയ്‌ത് ശ്രദ്ധനേടിയ ഒരാളാണ് ചൈതന്യ പ്രകാശ്. ഇപ്പോൾ വെറും 19 വയസ്സ് മാത്രമാണ് ചൈതന്യയുടെ പ്രായം. ഈ പ്രായത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ 15 ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സുള്ള ഒരാളാണ് ചൈതന്യ. ഡാൻസ് റീൽസുകളാണ് കൂടുതലായി ചൈതന്യ ഇൻസ്റ്റാഗ്രാമിലോക്കെ പങ്കുവെക്കാറുള്ളത്.
ചൈതന്യ മോഡലിംഗും ചെയ്യുന്നുണ്ട്. ധാരാളം ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോസിലും അഭിനയിച്ചിട്ടുള്ള ചൈതന്യയുടെ ടെലിവിഷൻ പ്രവേശനം സ്റ്റാർ മാജിക് എന്ന ഷോയിലൂടെയായിരുന്നു. അതിൽ വന്ന ചൈതന്യ നിമിഷ നാളുകൾ കൊണ്ട് തന്നെ ആരാധകരെ നേടിയെടുത്തു. ഒരു റൊണാൾഡോ ചിത്രം എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്കും തുടക്കം കുറിച്ചിരുന്നു ചൈതന്യ.
ചൈതന്യ പ്രധാന വേഷത്തിൽ അഭിനയിച്ച ഹയ കഴിഞ്ഞ വർഷം തിയേറ്ററുകളിൽ ഇറങ്ങിയിരുന്നു. കടൽ തീരത്ത് കറുപ്പ് സാരി ധരിച്ച് ഹോട്ട് ലുക്കിൽ നിൽക്കുന്ന ചൈതന്യയുടെ പുതിയ ഫോട്ടോ സീരിസിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, ആമീൻ സബിലാണ് ഫോട്ടോസ് എടുത്തത്. തിരുവനന്തപുരത്തെ സാംറ്റിനി ബൗട്ടിക്കിന്റെ ഔട്ട് ഫിറ്റാണ് ചൈതന്യ ധരിച്ചിരിക്കുന്നത്.