‘സ്റ്റേജ് ഷോ അവതരിപ്പിച്ച ബിനു അടിമാലിക്ക് കിട്ടിയ പണി! ചളി കേട്ട് മടുത്തുവെന്ന് കാണികൾ..’ – വീഡിയോ വൈറൽ

കോമഡി സ്റ്റാർസ്, സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ഹാസ്യ, മിമിക്രി താരമാണ് ബിനു അടിമാലി. സിനിമ താരം കൂടിയായ ബിനു അടിമാലി സ്റ്റേജ് ഷോകളിലൂടെ വളർന്ന് വന്ന ഒരു കലാകാരനാണ്. മിമിക്രിയും കോമഡി സ്കിറ്റുകളും സ്റ്റേജ് ഷോകളിൽ അവതരിപ്പിച്ച കൈയടി നേടി വന്ന ബിനു അടിമാലിക്ക് സ്റ്റാർ മാജിക്കിൽ വന്ന ശേഷം കുറച്ച് നെഗറ്റീവ് ഇമേജ് വന്നു തുടങ്ങിയിരുന്നു.

സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഒരു സമയത്ത് ബിനു അടിമാലിക്ക് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുളളത്. കോമഡി പറഞ്ഞിട്ട് സന്തോഷമായി തന്നെ ചിരിക്കുന്ന താരമെന്നൊക്കെ പറഞ്ഞ് ട്രോളുകളും ഒരു സമയത്ത് വന്നിരുന്നു. ഇപ്പോഴിതാ വീണ്ടും ബിനു അടിമാലിയുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

ഒമാനിലെ മുസ്കറ്റിൽ സ്റ്റേജ് ഷോ അവതരിപ്പിക്കുന്ന സമയത്ത് ബിനു അടിമാലിയും സംഘവും സ്കിറ്റ് ചെയ്യുമ്പോൾ കാണികൾ കൂവുകയും പരിപാടി നിർത്താൻ പറയുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഉല്ലാസ് പന്തളം, അഖിൽ കവലയൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു. കൂവൽ കൂടിയപ്പോൾ, പരിപാടി നിർത്തി ഞങ്ങൾ ഇനി എന്താണ് ചെയ്യേണ്ടതെന്ന് ബിനു കാണികളോട് ചോദിക്കുന്നുണ്ട്.

ആ മര്യാദ ബിനു അടിമാലി കാണിച്ചിട്ടും, കാണികളിൽ നിന്ന് തിരിച്ചു അത് കിട്ടിയില്ല.. ചളി കേട്ട് മടുത്തു, പരിപാടി നിർത്തി പോടാ എന്നൊക്കെ ഏറ്റവും പിന്നിൽ ഇരിക്കുന്ന ആളുകൾ പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. തുടർന്ന് പരിപാടി തുടരണമെന്ന് അഭിപ്രായമുള്ളവർക്ക് കൈയടിക്കാം എന്ന് പറയുമ്പോൾ മുന്നിൽ ഇരിക്കുന്നവർ കൈ അടിക്കുകയും ബിനും സംഘവും സ്കിറ്റ് തുടരുകയും ചെയ്തു.

കാണികളെ അനുകൂലിച്ച് ഒരുപാട് ആളുകൾ വീഡിയോയുടെ താഴെ കമന്റും ഇട്ടിട്ടുണ്ട്. കാശ് കൊടുത്ത് പരിപാടി ചെയ്യുമ്പോൾ ഒരു നിലവാരം വേണമെന്ന് അവർ പറയുന്നു. എന്നാൽ ഒരു കലാകാരനെ വേദിയിൽ അപമാനിച്ചത് ശരിയായില്ല എന്നും ഒരു കൂട്ടർ പറയുന്നുണ്ട്. ഒരു 2 മിനിറ്റ് വേദിയിൽ മുട്ടുവിറക്കാതെ പരിപാടി അവതരിപ്പിക്കാൻ കഴിയാത്തവരാണ് ബിനുവിനെ കളിയാക്കുന്നതെന്നും അവർ ചോദിക്കുന്നു.