‘എടാ മോനെ! ബിന്ദു പണിക്കരുടെ മകളല്ലേ ഇത്! ഗ്ലാമറസ് വേഷത്തിൽ അമ്പരിപ്പിച്ച് കല്യാണി..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കൂടിയ താരമാണ് നടി ബിന്ദു പണിക്കർ. മലയാളികൾ ഓർത്തിരിക്കുന്ന ഒരുപിടി നല്ല ഹാസ്യ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ഒരാളാണ് ബിന്ദു പണിക്കർ. കരിയറിന്റെ തുടക്കത്തിൽ സഹനടി വേഷങ്ങളിലാണ് ബിന്ദു അഭിനയിച്ചത്. പിന്നീട് ഹാസ്യ റോളുകളിലേക്ക് മാറുകയായിരുന്നു. നടിമാരിൽ കോമഡി റോളുകൾ ചെയ്യുന്നവർ വളരെ കുറച്ചേ ഉള്ളൂ.

അവരിൽ തന്നെ വളരെ കുറച്ചുപേർ മാത്രമാണ് കോമഡി ചെയ്തു പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയിട്ടുള്ളത്. ആ കൂട്ടത്തിൽ പ്രധാനിയാണ് ബിന്ദു പണിക്കർ. ഇപ്പോഴും സിനിമയിൽ വളരെ സജീവമായി നിൽക്കുന്ന ബിന്ദു, കോമഡി മാത്രമല്ല സീരീസ് വേഷങ്ങളിൽ സജീവമാണ്. രോഷാക്കിലെ വേഷമൊക്കെ അതിന് ഉദാഹരണമാണ്. ബിന്ദുവിന്റെ ആദ്യ ഭർത്താവ് മരിച്ച ശേഷം ഏകമകൾക്ക് ഒപ്പം ഒറ്റയ്ക്ക് ആയിരുന്നു താമസം.

പിന്നീട് നടൻ സായി കുമാറുമായി ബിന്ദു വിവാഹിതയായി. അതിൽ മക്കൾ ഒന്നും ഇല്ല. ബിന്ദുവിന്റെ മകൾ കല്യാണിയും മലയാളികൾക്കു സുപരിചിതയാണ്. സോഷ്യൽ മീഡിയയിൽ ഡാൻസ് റീലുകളിലൂടെ ഒരുപാട് ആരാധകരെ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. സിനിമയിലേക്ക് അരങ്ങേറാനും പോവുകയാണ് കല്യാണി. മോഹൻലാൽ-ജോഷി-ചെമ്പൻ വിനോദ് എന്നിവർ ഒന്നിക്കുന്ന റമ്പാൻ എന്ന സിനിമയിലൂടെയാണ് തുടക്കം കുറിക്കാൻ പോകുന്നത്.

അടുത്ത വർഷമായിരിക്കും സിനിമ വരുന്നത്. സമൂഹ മാധ്യമങ്ങളിൽ തന്റെ ഫോട്ടോസ് പങ്കുവെക്കാറുള്ള കല്യാണി ഇപ്പോഴിതാ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ”
നിങ്ങളുടെ സ്വപ്നങ്ങൾക്കായി കത്തിക്കുക..” എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോസ് പോസ്റ്റ് ചെയ്തത്. ജിക്സൺ ഫ്രാൻസിസ് ആണ് ചിത്രങ്ങൾ എടുത്തത്. സുജിത ആൻഡ് സജിത്താണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ വളരെ പെട്ടന്ന് വൈറലായിട്ടുമുണ്ട്.