‘ഇന്ന് ഞങ്ങളുടെ 16-മത് വിവാഹ വാർഷികം! പുത്തൻ കാർ സ്വന്തമാക്കി ഹരീഷ് കണാരൻ..’ – ആശംസ നേർന്ന് മലയാളികൾ

മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന പ്രോഗ്രാമിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ താരമാണ് ഹരീഷ് കണാരൻ. ജാലിയൻ കണാരൻ എന്ന കഥാപാത്രമായി ആ ഷോയിൽ കോമഡി ചെയ്തു കൈയടി വാരിയ ഹരീഷ് പേരിനൊപ്പം അത് ചേർക്കുകയും ചെയ്തു. മലയാളികൾക്ക് ഇടയിൽ അറിയപ്പെടുന്നതും ആ പേരിലാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തെന്ന് പറഞ്ഞ് ആളുകൾക്ക് തള്ള് കഥകൾ പറഞ്ഞുകൊടുക്കുന്ന ഒരു ക്യാരക്ടർ ആണ് ജാലിയൻ കണാരൻ.

അതിന് ശേഷം സിനിമയിൽ അവസരം ലഭിച്ചു. അതെ കഥാപാത്രമായിട്ട് തന്നെ ഉത്സഹ കമ്മിറ്റി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്. പിന്നീട് നിരവധി ഹാസ്യ റോളുകൾ ഹരീഷ് അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ് ഹരീഷ്. പാളയം പിസി എന്ന ചിത്രമാണ് ഹരീഷിന്റെ അവസാനമിറങ്ങിയത്. ഒരുപിടി നല്ല കഥാപാത്രങ്ങൾ ഇനിയും ഹരീഷിൽ നിന്ന് പ്രേക്ഷകർക്ക് കിട്ടാനുണ്ട്.

വിവാഹിതനായ ഹരീഷിന് രണ്ട് മക്കളാണ് ഉളളത്. സന്ധ്യ എന്നാണ് ഭാര്യയുടെ പേര്. ഈ കഴിഞ്ഞ ദിവസമാണ് ഹരീഷയും സന്ധ്യയും അവരുടെ പതിനാറാമത് വിവാഹ വാർഷികം ആഘോഷിച്ചത്. “ഇന്ന് ഞങ്ങളുടെ 16-മത് വിവാഹ വാർഷിക ദിനമാണ്..”, എന്ന് സൂചിപ്പിച്ചുകൊണ്ട് ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം ഹരീഷ് പങ്കുവെക്കുന്നത്. പിന്നീട് വിവാഹ വാർഷിക ദിനത്തിൽ ഒരു കാറും സ്വന്താമാക്കിയ സന്തോഷം പങ്കുവച്ചിരുന്നു.

സ്‌കോഡ പുറത്തിറക്കിയ സെഡാന്‍ മോഡലായ സ്ലാവിയാ എന്ന കാറാണ് ഹരീഷ് വാങ്ങിയത്. 5454 എന്ന ഫാൻസി നമ്പറാണ് കാറിന് വാങ്ങിയത്. ഏത് വേരിയന്റ് ആണെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. 11 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ് ഷോ റൂം വില. വൈകിട്ട് ഭാര്യയ്ക്കും കുടുംബത്തിനും ഒപ്പം ആഘോഷപൂർവം വിവാഹ വാർഷികത്തിൽ കേക്ക് മുറിച്ചുകൊണ്ട് കൊണ്ടാടുകയും ചെയ്തിരുന്നു.