സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് സിനിമയിലെ സുഹൃത്തുകൾക്ക് വേണ്ടി ഒരു വലിയ വിവാഹ വിരുന്ന് സംഘടിപ്പിച്ചു. ഇന്നലെ തിരുവനന്തപുരത്ത് വച്ച് എല്ലാവർക്കും വേണ്ടി ഒരു വലിയ മകളുടെ വിവാഹ റിസപ്ഷൻ നടത്തുകയും ചെയ്തിരുന്നു സുരേഷ് ഗോപി.
അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ എവിടെ നോക്കിയാലും സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുന്നത്. കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ വീഡിയോ വൈറലായിരുന്നു. കല്യാണത്തിന് വേണ്ടി ഒരുങ്ങുന്ന വീഡിയോയാണ് ഇത്. കല്യാണപ്പെണ്ണ് മാറി നിൽക്കും, സന്തൂർ മമ്മി തുടങ്ങിയ കമന്റുകളും വന്നിരുന്നു.
അപ്പോൾ എല്ലാവരും വീഡിയോയുടെ താഴെ പറഞ്ഞത് അമ്മയുടെ സൗന്ദര്യം മറ്റാർക്കും കിട്ടിയിട്ടില്ല എന്നായിരുന്നു. ഇതിന് പിന്നാലെ വിവാഹ ദിനത്തിൽ പെണ്ണിനും അനിയത്തിക്കും അമ്മയ്ക്കും ഒക്കെ മേക്കപ്പ് ചെയ്ത ഏക്ത ബ്രിഡ്സ് മറ്റൊരു വീഡിയോ ഇട്ടത്. സുരേഷ് ഗോപിയുടെ ഇളയമകൾ ഭാവ്നി കല്യാണത്തിനായി ഒരുങ്ങി നിൽക്കുന്ന വീഡിയോയാണ് വന്നത്. ഇത് വലിയ രീതിയിൽ വൈറലായി.
രാധിക ചേച്ചിയുടെ കാർബൺ കോപ്പി, ദുൽഖറിന്റെ ഭാര്യ അമാലിനെ പോലെയുണ്ട്, പുതിയ ക്രഷ് എന്നിങ്ങനെ കമന്റുകൾ വന്നത്. ഭാവിയിലെ നായികാ എന്ന് പോലും ചിലർ അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. ആൺമക്കളായ ഗോകുലും മാധവും ഇതിനോടകം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഭാഗ്യയോ ഭാവ്നിയോ സിനിമയോട് വലിയ താല്പര്യം ഇതുവരെ കാണിച്ചിട്ടില്ല. ഭാവ്നി വിദേശത്താണ് പഠിക്കുന്നത്.
View this post on Instagram