‘സാരിയിൽ ആരാധകരുടെ മനംകവർന്ന് നടി ഭാവന, അതിസുന്ദരിയെന്ന് താരങ്ങൾ..’ – ഫോട്ടോസ് കാണാം
നമ്മൾ എന്ന സിനിമയിലൂടെ അഭിനയജീവിതം തുടങ്ങി പിന്നീട് തെന്നിന്ത്യയിൽ ഒട്ടാകെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി ഭാവന. മലയാളത്തിലും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഒരാളാണ് താരം. ആദ്യത്തെ സിനിമയിലെ പ്രകടനം തന്നെ എടുത്തു പറയേണ്ടതാണ്.
2017-ൽ ഭാവന അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. അതിന് ശേഷം 2018-ൽ കാമുകൻ നവീനുമായി വിവാഹിതയായ ശേഷം കന്നഡ സിനിമ മേഖലയിലാണ് താരം കൂടുതൽ ശ്രദ്ധ കൊടുത്തിട്ടുള്ളത്. ഇൻസ്‌പെക്ടർ വിക്രം എന്ന കന്നഡ ചിത്രമാണ് ഭാവന അവസാനമായി അഭിനയിച്ച ചിത്രം. ഇത് കൂടാതെ വേറെയും പുതിയ സിനിമകൾ റിലീസ് ആവാനുണ്ട്.
ഭാവന പണ്ടത്തേക്കാൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ ആക്റ്റീവ് ആയിട്ടുള്ള ഒരാളാണ്. തന്റെ സെൽഫികളും നവീനൊപ്പമുള്ള പുതിയ ചിത്രങ്ങളും സിനിമ വിശേഷങ്ങളും എല്ലാം അതിലൂടെയാണ് പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ സാരി ധരിച്ചുള്ള പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ് ഭാവന. കറുപ്പിൽ പൂക്കൾ ഷേഡുള്ള സാരിയാണ് ഭാവന ഇട്ടിട്ടുള്ളത്.
ആരാധകരെ പോലെ തന്നെ ഭാവനയുടെ കൂടെ വർക്ക് ചെയ്യുന്ന സഹതാരങ്ങളും ചിത്രങ്ങൾക്ക് താഴെ കമന്റ് ഇട്ടിട്ടുണ്ട്. നടിമാരായ ശില്പ ബാല, ഷംന കാസിം, രമ്യ നമ്പീശൻ, റിമി ടോമി തുടങ്ങിയവർ കമന്റുകൾ ഇട്ടിട്ടുണ്ട്. ഇവരെല്ലാം താരത്തിന്റെ ഉറ്റ സുഹൃത്തുക്കൾ കൂടിയാണ്. മലയാളത്തിലേക്കുള്ള തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.