കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിൽ പരിമളം എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ഭാവന. ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ സംസ്ഥാന അവാർഡിൽ ജൂറിയുടെ പ്രതേക പരാമർശനത്തിന് അർഹയായി. അത് ഭാവനയ്ക്ക് സിനിമയിൽ ഒരുപാട് ഗുണം ചെയ്തു. നിരവധി സിനിമകളിൽ ഭാവന നായികയായി തിളങ്ങിയിട്ടുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് കഴിഞ്ഞ വർഷമാണ് ഭാവന തിരിച്ചുവന്നത്. ഇപ്പോഴിതാ ഭാവന നായികയായി അഭിനയിക്കുന്ന നടികർ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ടോവിനോ തോമസിന്റെ നായികയായിട്ടാണ് അതിൽ ഭാവന അഭിനയിക്കുന്നത്. ഈ വർഷം തന്നെ കന്നടയിൽ ഭാവനയുടെ ഒരു ചിത്രം റിലീസ് ചെയ്തിരുന്നു. നടികർ സിനിമയുടെ പ്രൊമോഷൻ നടക്കുകയാണ് ഇപ്പോൾ.
പ്രൊമോഷൻ ഇവന്റിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണ് ഭാവനയുടെ വൈറലാവുന്നത്. റിൻസൺ ഐആറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. പച്ച നിറത്തിലെ ഗൗൺ ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ഭാവന തിളങ്ങിയത്. പഴയതിലും സുന്ദരിയായിട്ടുണ്ടെന്ന് ഭാവനയുടെ ചിത്രങ്ങൾക്ക് താഴെ കമന്റും വന്നിട്ടുണ്ട്. കൊച്ചിയിലെ ക്രൗൺ പ്ലസിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഭാവന ചിത്രങ്ങൾ സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലാൽ ജൂനിയർ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സൗബിൻ ഷാഹിർ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, അനൂപ് മേനോൻ, ലാൽ, ധ്യാൻ ശ്രീനിവാസൻ, ഗണപതി, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, മണിക്കുട്ടൻ, മാല പാർവതി, വിജയ് ബാബു തുടങ്ങിയ ഒരു നീണ്ട നിര തന്നെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മെയ് മൂന്നിനാണ് സിനിമ തിയേറ്ററുകളിൽ എത്തുക. തമിഴിലും കന്നടയിലുമായി വേറെയും സിനിമകൾ ഭാവനയുടെ വരാനുണ്ട്.