‘ഇത് കണ്ണോ അതോ കാന്തമോ!! മഞ്ഞയിൽ കിടിലം ലുക്കിൽ നടി ഭാവനയുടെ ഫോട്ടോഷൂട്ട്..’ – ഫോട്ടോസ് കാണാം
കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ നടിയാണ് ഭാവന മേനോൻ. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനമാണ് ഭാവന കാഴ്ചവച്ചത്. പ്ലസ് വണിന് പഠിക്കുന്ന സമയത്താണ് ഭാവന ആ കഥാപാത്രം അവതരിപ്പിച്ചത്. ആ വർഷത്തെ സംസ്ഥാന അവാർഡിൽ പ്രതേക ജൂറി പരാമർശത്തിന് ഭാവന അർഹയാവുകയും ചെയ്തിരുന്നു.
അതൊരു മികച്ച തുടക്കമായിരുന്നു. പ്രേക്ഷകർ പ്രതീക്ഷിച്ചത് പോലെ തന്നെ ഭാവനയെ തേടി കൂടുതൽ സിനിമകൾ വരികയും മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായി ഭാവന വളരെ പെട്ടന്ന് തന്നെ മാറുകയും ചെയ്തു. മോഹൻലാലിൻറെ നായികയായി ചില സിനിമകളിൽ അഭിനയിച്ചതോടെ താരത്തിന് കൂടുതൽ ആരാധകരെ ലഭിക്കാനും തുടങ്ങി. ഛോട്ടാ മുംബൈയിലെ ലത എന്ന കഥാപാത്രമാണ് ഭാവനയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്.
2017-ൽ വരെ മലയാളത്തിൽ സജീവമായി അഭിനയിച്ച ഭാവന ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് പിന്നീട് വിട്ടുനിന്നു. ഇപ്പോൾ കൂടുതലും കന്നഡ സിനിമയിലാണ് ഭാവന അഭിനയിക്കുന്നത്. കന്നഡ സിനിമ നിർമ്മാതാവായ നവീനാണ് ഭാവനയുടെ ഭർത്താവ്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു ഭാവനയുടെ കഴുത്തിൽ നവീൻ താലി ചാർത്തിയത്.
സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ വർഷം മുതൽ വീണ്ടും സജീവമായ ഭാവന ധാരാളം ചിത്രങ്ങൾ അതിലൂടെ പങ്കുവെക്കാറുണ്ട്. മഞ്ഞ ലെഹങ്കയിലുള്ള ഭാവനയുടെ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. ജാഗർ ആന്റണി എന്ന ഫോട്ടോഗ്രാഫറാണ് ഭാവനയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. വിനയ ദേവിന്റെ സ്റ്റൈലിങ്ങിലുള്ള വസ്ത്രങ്ങളാണ് ഭാവന ധരിച്ചിരിക്കുന്നത്.