ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ഭാമ. ആദ്യത്തെ സിനിമയിലെ പ്രകടനം കൊണ്ട് തന്നെ ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയ ഭാമയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും സിനിമയിൽ തിളങ്ങാൻ സാധിക്കുകയും ചെയ്തു. സൈക്കിൾ, ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ, വൺ വേ ടിക്കറ്റ് തുടങ്ങിയ സിനിമകൾ അതിന് ശേഷം നായികയായി.
ജയസൂര്യക്ക് ഒപ്പമുള്ള ‘ഇവർ വിവാഹിതരായാൽ’ എന്ന സിനിമയിൽ അഭിനയിച്ചതോടെ കൂടുതൽ പ്രശംസ ലഭിച്ചു. ഇരുവരും ഒരുമിച്ചുള്ള സിനിമകൾ ഹിറ്റാവാൻ തുടങ്ങുകയും ചെയ്തു. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം, ജനപ്രിയൻ, ഹസ്ബൻഡ്സ് ഇൻ ഗോവ, 101 വെഡിങ്സ് തുടങ്ങിയ സിനിമകളും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇത് കൂടാതെ വേറെയും സിനിമകളിൽ ഭാമ അഭിനയിച്ചിട്ടുണ്ട്. ചില സിനിമകളിൽ പാടിയിട്ടുമുണ്ട് ഭാമ.
2017-2018 ഓടെ ഭാമ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. 2020-ലായിരുന്നു ഭാമ വിവാഹിതയായത്. വിവാഹത്തിന് മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു. ചെന്നിത്തല സ്വദേശിയായ ബിസിനെസുകാരനായ അരുൺ ജഗദീഷാണ് താരത്തിന്റെ ഭർത്താവ്. കൊച്ചിയിൽ താമസിക്കുന്ന താരത്തിന് ഒരു മകളുമുണ്ട്. ഗൗരി എന്നാണ് മകളുടെ പേര്.
ഭാമ വീണ്ടും സിനിമയിൽ സജീവമാകുമോ എന്ന് ഇടയ്ക്കിടെ ആരാധകർ ചോദിക്കാറുണ്ട്. ഇപ്പോൾ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യാനും താരം പോകാറുണ്ട്. മടങ്ങി വരവിനുള്ള സാധ്യത അതുകൊണ്ടാണ് ആരാധകർ പറയുന്നത്. “എനിക്ക് എത്ര ദൂരം പോകാനാകുമെന്ന് നമ്മുക്ക് നോക്കാം..”, എന്ന ക്യാപ്ഷൻ നൽകി കൊണ്ട് വർക്ക് ഔട്ട് ചെയ്തതിന് ശേഷമുള്ള ചിത്രങ്ങൾ ഭാമ പങ്കുവെക്കുകയുണ്ടായി.