എ.കെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ഭാമ. അതിന് മുമ്പ് സൂര്യ ടി.വിയിലെ താലി എന്ന ഷോയുടെ അവതാരകയായും നിന്ന് ഭാമ സിനിമയിൽ അറിയപ്പെടുന്ന നായികയായി മാറിയിരുന്നു. ജയസൂര്യയുടെ നായികയായി ഇവർ വിവാഹിതരായാൽ എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് ജനപ്രിയ നായികയായി ഭാമ മാറിയത്.
പിന്നീട് ജയസൂര്യയുടെ തന്നെ നായികയായി നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരു ഭാഗ്യ ജോഡികളായി ഇരുവരും മാറുകയും ചെയ്തിരുന്നു. ഒമ്പത് വർഷത്തോളം ഭാമ സിനിമയിൽ സജീവമായി നിന്നിരുന്നു. മറുപടിയാണ് മലയാളത്തിൽ ഭാമയുടെ അവസാനത്തെ സിനിമ എങ്കിലും നേരത്തെ ഷൂട്ട് ചെയ്തിരുന്ന ഖിലാഫത് എന്ന ചിത്രമാണ് അവസാനം ഇറങ്ങിയത്. 2017-ൽ ഇറങ്ങിയ രാഗ എന്ന കന്നഡ ചിത്രമാണ് അവസാനം ഷൂട്ട് ചെയ്തിറങ്ങിയ ചിത്രം.
രേഖിത ആർ കുറുപ്പ് എന്നാണു ഭാമയുടെ യഥാർത്ഥ പേര്. കോട്ടയം സ്വദേശിനിയാണ് താരം. 2020-ലായിരുന്നു ഭാമയുടെ വിവാഹം. വിവാഹത്തിന് മുമ്പ് തന്നെ ഭാമയെ സിനിമയിൽ നിന്ന് താരം വിട്ടുനിന്നിരുന്നു. ഒരു മകളും താരത്തിനുണ്ട്. ബിസിനസുകാരനായ അരുൺ ജഗദീഷ് ആണ് താരത്തിന്റെ ഭർത്താവ്. സ്റ്റാർ മാജിക്, ടോപ് സിംഗർ തുടങ്ങിയ ഷോകളിലൂടെ ഭാമ ഇപ്പോൾ മടങ്ങി വന്നിട്ടുണ്ട്.
ഭാമയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് ആരാധകരുടെ മനസ്സ് കവർന്നിരിക്കുന്നത്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് ഭാമ തിളങ്ങിയിരിക്കുന്നത്. അജിൻ ഫോട്ടോകടയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഇപ്പോഴും ഭാമയെ കാണാൻ എന്താ ക്യൂട്ട് എന്നാണ് ആരാധകരിൽ പലരും കമന്റ് ഇട്ടിരിക്കുന്നത്. സിനിമയിലേക്ക് മടങ്ങിയെത്തൂ എന്നും ആരാധകർ ഭാമയോട് ആവശ്യപ്പെടുന്നുണ്ട്.