‘വളരെ മോശം അവസ്ഥയിലാണ്! നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ആശുപത്രിയിൽ..’ – കാരണം ഇതാണ്

മലയാളം സിനിമ മേഖലയിൽ 50 വർഷത്തിന് അടുത്തായി ഡബ്ബിങ് ആർട്ടിസ്റ്റായി സജീവമായി നിൽക്കുന്ന ഒരാളാണ് ഭാഗ്യലക്ഷ്മി. 800-ൽ അധികം സിനിമ നടികൾക്കാണ് ഭാഗ്യലക്ഷ്മി ഇത്രയും കാലത്തിന് ഇടയിൽ ശബ്ദം നൽകിയിരിക്കുന്നത്. 4700-ൽ അധികം സിനിമകയിലും ഭാഗ്യലക്ഷ്മി തന്റെ ശബ്ദം നൽകിയിട്ടുണ്ട്. പത്താമത്തെ വയസ്സ് മുതൽ ഡബ്ബിങ് ചെയ്തിരുന്ന ഒരാളാണ് ഭാഗ്യലക്ഷ്മി. ഇന്ന് അറുപത് വയസ്സിൽ എത്തി നിൽക്കുന്നു.

അഭിനയത്രിയായും തിളങ്ങിയിട്ടുള്ള ഭാഗ്യലക്ഷ്മി ഇപ്പോൾ തന്റെ ജീവിതത്തിലെ വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നതെന്ന് ഈ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അസുഖം പിടിപ്പെട്ട് ഭാഗ്യലക്ഷ്മി ആശുപത്രിയിലായ വിവരമാണ് പങ്കുവച്ചത്. എച്ച്1എൻ1 എന്ന അസുഖമാണ് ഭാഗ്യലക്ഷ്മിയ്ക്ക് പിടിപ്പെട്ടത്. ആശുപത്രിയിൽ കിടക്കുന്ന ചിത്രമാണ് ഭാഗ്യലക്ഷ്മി പോസ്റ്റ് ചെയ്തത്.

“എച്ച്1എൻ1 പനി കാരണം.. വളരെ മോശം അവസ്ഥയിലാണ്.. ദയവായി എല്ലാവരും ശ്രദ്ധിക്കുക..”, ഭാഗ്യലക്ഷ്മി മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇന്ന് ഭാഗ്യലക്ഷ്മി മറ്റൊരു വീഡിയോയും പങ്കുവച്ചിരുന്നു. ചില ഓൺലൈൻ മാധ്യമങ്ങൾ എടുത്ത് ആർക്കും ഇങ്ങനെയൊരു മാറാരോഗം വരരുതേ എന്നൊക്കെ വാർത്ത നൽകിയതിന് എതിരെയും പ്രതികരിച്ചിട്ടുണ്ട്. തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളികൂടെ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

തനിക്കിപ്പോൾ അസുഖം ഭേദമായി വരുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു. ഭാഗ്യലക്ഷ്മിക്ക് സുഖം പ്രാപിക്കട്ടെയെന്നും പലരും ആശംസിച്ചു. അതേസമയം സംസ്ഥാന പനി പിടിക്കുന്നവരുടെ എണ്ണവും ദിനംപ്രതി കൂടി വരുന്നുണ്ട്. കഴിഞ്ഞ ദിവസം നടി രചന നാരായണൻകുട്ടിയും തനിക്ക് ഡെങ്കി പനി ആണെന്നും പതിനൊന്ന് ദിവസമായി ആശുപത്രിയിൽ ആണെന്നും പറഞ്ഞിരുന്നു. പനി ബാധിച്ച് നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

View this post on Instagram

A post shared by BHAGYALAKSHMI (@bhagyalakshmi_official)