December 4, 2023

‘ജിമ്മിൽ കഠിനമേറിയ വർക്ക്ഔട്ട് ചെയ്ത നടി ബീന ആന്റണി, പൊളിയെന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

ഗോഡ് ഫാദർ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി ബീന ആന്റണി. അതിൽ നായികയുടെ കൂട്ടുകാരിയുടെ റോളിൽ അഭിനയിച്ച ബീന ആന്റണി, യോദ്ധയിൽ മോഹൻലാലിൻറെ സഹോദരി വേഷത്തിൽ അഭിനയിച്ച ശേഷമാണ് പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാവുന്നത്. തൊണ്ണൂറുകളിൽ നിരവധി സിനിമകളിലാണ് ബീന ആന്റണി അഭിനയിച്ചത്.

കോമഡി റോളുകളിലും സഹനടി വേഷങ്ങളിലുമാണ് ബീന ആന്റണി സിനിമയിൽ കൂടുതൽ തിളങ്ങിയത്. 1996-ലെ മിസ് മേരി തെരേസ പോൾ എന്ന ചിത്രത്തിലൂടെ ടെലിവിഷൻ രംഗത്തേക്ക് എത്തിയ ബീനയ്ക്ക് അതിലെ പ്രകടനത്തിന് കേരള സംസ്ഥാന അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. പിന്നീട് ബീന ആന്റണി സിനിമയിലേതിനേക്കാൾ സീരിയലുകളിലാണ് കൂടുതൽ തിളങ്ങിയത്.

ഇപ്പോഴും ബീന ആന്റണി എന്ന താരം അഭിനയ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന ഒരാളാണ്. ടെലിവിഷൻ താരമായ മനോജ് നായരുമായി വിവാഹിതയായ ബീനയ്ക്ക് ആരോമൽ എന്ന പേരിൽ ഒരു മകനുമുണ്ട്. 30 വർഷമായി അഭിനയ രംഗത്ത് സജീവമായി നിൽക്കുന്ന ബീന ടെലിവിഷൻ ഷോകളിലും കോമഡി ഷോകളിലും സ്റ്റേജ് ഷോകളിലുമെല്ലാം നിറഞ്ഞ് നിൽക്കുന്ന ഒരാളുകൂടിയാണ്.

ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്ന ബീന ആന്റണി ഇപ്പോഴിതാ തന്റെ ശരീരഭാരം കുറയ്ക്കാൻ വേണ്ടി ജിമ്മിൽ വർക്ക് ഔട്ട് ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങൾ മുതലാണ് ബീന ആന്റണി ജിമ്മിൽ നിന്നുള്ള ഫോട്ടോസ് പങ്കുവച്ച് തുടങ്ങിയത്. താരത്തിന്റെ ഈ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി താരങ്ങളും ആരാധകരുമാണ് കമന്റുകൾ ഇട്ടിരിക്കുന്നത്.