‘അമ്പോ!! ദുബായ് മരുഭൂമിയിൽ സ്റ്റൈലിഷ് ലുക്കിൽ ദിൽഷ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ബിഗ് ബോസ് സീസൺ ഫോറിന്റെ ടൈറ്റിൽ വിന്നറായി പ്രേക്ഷകരുടെ മനസ്സിൽ പ്രിയങ്കരിയായി മാറിയ താരമാണ് ദിൽഷ പ്രസന്നൻ. ഷോയിൽ വരുന്നതിന് മുമ്പ് തന്നെ മലയാളികൾക്ക് സുപരിചിതയായ ദിൽഷ, മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിലെ മത്സരാർത്ഥി ആയിരുന്നു. അതിലും വിജയിയായത് ദിൽഷ ആയിരുന്നു. അതിലൂടെ തന്നെ ദിൽഷയ്ക്ക് ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.

ബിഗ് ബോസിലേക്ക് എത്തുമ്പോൾ ഏറെ പ്രതീക്ഷകളുള്ള ഒരു താരമായിട്ടാണ് തന്നെയാണ് ദിൽഷയെ മലയാളികൾ കണ്ടത്. പ്രേക്ഷകരുടെ പ്രതീക്ഷകൾ തെറ്റിക്കാതെ തന്നെയുള്ള പ്രകടനവും ദിൽഷയിൽ നിന്ന് ലഭിച്ചു. കമൽഹാസൻ അതിഥിയായി എത്തിയപ്പോൾ ദിൽഷയെ പ്രശംസിക്കുകയും ചെയ്തിരുന്നു. അതുപോലെ ടിക്കറ്റ് ഫിനാലെ എന്ന അവസാന ടാസ്ക് വിജയിച്ച് നേരിട്ട് ഫൈനലിൽ എത്തുകയും ചെയ്തിരുന്നു.

ഈ കാരണങ്ങൾ കൊണ്ട് തന്നെ ടൈറ്റിൽ വിന്നറാകാൻ ദിൽഷ അർഹയുമാണ്. ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ജനങ്ങൾക്ക് ഇടയിൽ വലിയ സ്വീകാര്യതയാണ് ദിൽഷയ്ക്ക് ഉളളത്. ദിൽഷ വിജയിയായത് ഇഷ്ടപ്പെടാത്തവരുമുണ്ട്. അതുകൊണ്ട് തന്നെ ചില വിമർശനങ്ങളും പലപ്പോഴും ദിൽഷ കേട്ടിട്ടുണ്ട്. അതൊന്നും മുഖവിലയ്ക്ക് എടുത്തക്കാതെ മുന്നോട്ട് പോവുകയാണ് ദിൽഷ.

ഇപ്പോഴിതാ ദിൽഷ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷോർട്സിൽ സ്റ്റൈലിഷ് ലുക്കിൽ ദുബായ് മരുഭൂമിയിൽ നിൽക്കുന്ന സ്റ്റൈലൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. സഹോദരി ശിഖ പ്രസന്നനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. റംസാൻ മുഹമ്മദും താരത്തിനൊപ്പം ഉണ്ടായിരുന്നു. “നിങ്ങൾ എപ്പോഴും ആഗ്രഹിച്ച ജീവിതം നയിക്കാൻ ധൈര്യപ്പെടുക..”, എന്ന ക്യാപ്ഷനോടെയാണ് ദിൽഷ വീഡിയോ പോസ്റ്റ് ചെയ്തത്.


Posted

in

by