‘നെറ്റിയിൽ ജയ് ശ്രീറാം! അയോദ്ധ്യയിൽ ദർശനം നടത്തി നടൻ ബാലാജി ശർമ്മ..’ – വീഡിയോയുടെ താഴെ രൂക്ഷ വിമർശനം

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ താരമാണ് നടൻ ബാലാജി ശർമ്മ. മെമ്മറീസ്, ദൃശ്യം, അമർ അക്ബർ അന്തോണി, ഒപ്പം, 2018 തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള ബാലാജി ശർമ്മ ഇപ്പോൾ ഏഷ്യാനെറ്റിലെ മൗനരാഗം എന്ന പരമ്പരയിൽ വില്ലൻ വേഷത്തിൽ തിളങ്ങി നിൽക്കുകയാണ്. ബാലാജി ഈ കഴിഞ്ഞ ദിവസം കുടുംബത്തിന് ഒപ്പം അയോദ്ധ്യയിൽ പോയിരുന്നു.

അയോദ്ധ്യയിൽ എത്തി രാമക്ഷേത്രത്തിൽ ദർശനം നടത്തുകയും അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. “അയോദ്ധ്യ റാം മന്ദിർ, രാമ ജന്മഭൂമിയിൽ എത്തി. ഇതാണ് തിരക്ക്.. ഈ തിരക്കിലാണ് മുന്നോട്ട് പോകുന്നത്. അമ്പലത്തിൽ മുന്നിൽ എത്തിയ ഫോൺ ഉപയോഗിക്കാൻ പറ്റില്ല. ഗംഭീരമായിട്ടുള്ള ഒരു ആംബിയൻസ് ആണ് ഇവിടെ. ഭയങ്കര ക്യു ആണെന്ന് പറയുന്നുണ്ട്. ഒന്ന് നോക്കട്ടെ..

തൊഴാൻ പറ്റുമോ എന്ന് നോക്കട്ടെ..”, ബാലാജി ശർമ്മ വീഡിയോയിൽ പറഞ്ഞു. നെറ്റിയിൽ ശ്രീറാം എന്ന് എഴുതിയിട്ടുണ്ട്. ബാലാജിയുടെ ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. അവരുടെ നെറ്റിയിലും അതുപോലെ ഉണ്ടായിരുന്നു. ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചപ്പോൾ രൂക്ഷ വിമർശനമാണ് ബാലാജിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. ഇടത്-ഇസ്ലാമിസ്റ്റ് അക്കൗണ്ടുകളിൽ നിന്നുമാണ് ഇത്തരം വിമർശനങ്ങൾ വന്നിട്ടുള്ളത്.

ഇവനെ അൺഫോളോ ചെയ്യുന്നു, മുഖം പോലെ മനസ്സും ചാണകം, മറ്റ് മതങ്ങളുടെ ആരാധാലായങ്ങൾ തകർത്ത് 4 വോട്ട് ന് വേണ്ടി അവിടെ ഉണ്ടാക്കിയ ക്ഷേത്രത്തിൽ ശ്രീരാമൻ പോലും വേദനിച്ച് കാണും, താങ്കളുടെ സിനിമകൾ ഇനി കാണില്ല എന്നൊക്കെ പോകുന്നു വിമർശനങ്ങൾ. എന്നാൽ ബാലാജിയെ പിന്തുണച്ചും ജയ് ശ്രീറാം കമന്റുകളുമായി എത്തിയിട്ടുണ്ട്. ബാലാജി കമന്റുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.