‘ഉപ്പും മുകളിലെ പൂജ ജയറാമാണോ ഇത്!! ചുവപ്പ് സാരിയിൽ ഗ്ലാമറസ് ലുക്കിൽ അശ്വതി നായർ..’ – ഫോട്ടോസ് വൈറൽ

ഫ്ലാവേഴ്സ് ചാനലിൽ റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു ഹാസ്യ പരമ്പരയാണ് ഉപ്പും മുളകും. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണ് ആ പരമ്പരയിൽ കാണിക്കുന്നത്. അഞ്ച് മക്കൾ ഉള്ള ബാലചന്ദ്രൻ, നീലിമ ദമ്പതികളുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് സീരിയലിൽ കാണിച്ചിരിക്കുന്നത്. ഹാസ്യത്തിന്റെ പശ്ചാത്തലത്തിൽ കാണിച്ചിരിക്കുന്ന പരമ്പര വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

ഇപ്പോൾ അതിന്റെ രണ്ടാമത്തെ സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ സീസണിന്റെ ഇടയിൽ വച്ച് പോയ ജൂഹി ഉൾപ്പടെയുള്ളവർ തിരിച്ചുവന്ന് വലിയ രീതിയിൽ തരംഗമായി മാറിയിരിക്കുകയാണ് ഇപ്പോൾ. പുതിയ കഥാപാത്രങ്ങളും വന്നിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ജൂഹി പിന്മാറിയപ്പോൾ റേറ്റിംഗിൽ അത് വലിയ രീതിയിൽ ബാധിച്ചിരുന്നു. ജൂഹിക്ക് പകരം പുതിയ ഒരാൾ വരുമെന്ന് പറഞ്ഞെങ്കിലും പ്രേക്ഷകർ അംഗീകരിച്ചില്ല.

പകരം മുടിയന്റെ കടുത്ത ആരാധികയായി ഒരു കഥാപാത്രത്തെ അവർ അവതരിപ്പിച്ചു. അത് ക്ലിക്കായി മാറി. പൂജ ജയറാം എന്ന കഥാപാത്രം അവതരിപ്പിച്ചിരുന്ന ടെലിവിഷൻ ഷോകളിൽ അവതാരക ആയിട്ടുള്ള അശ്വതി എസ് നായർ എന്ന താരമാണ്. അശ്വതിയുടെ കരിയർ തന്നെ മാറിമറിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരെയാണ് ആ പരമ്പരയ്ക്ക് ശേഷം അശ്വതിയ്ക്ക് ലഭിച്ചത്. ഇപ്പോൾ ലേഡീസ് റൂം എന്ന സീരീസിലാണ് അശ്വതി അഭിനയിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഗ്ലാമറസ് വേഷങ്ങളിലും അശ്വതി തിളങ്ങാറുണ്ട്. ഇപ്പോഴിതാ ചുവപ്പ് സാരി ധരിച്ചുള്ള അശ്വതിയുടെ പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇത്രയും ഹോട്ടായി സാരിയിൽ വേറെയൊരു താരത്തെ കാണാൻ സാധിക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സിനിമയിലും ഇത്തരം വേഷങ്ങളിൽ തിളങ്ങാൻ അശ്വതിക്ക് അവസരം ലഭിക്കട്ടെയെന്നും ആരാധകർ ആശംസിക്കുന്നുണ്ട്.