‘തൂവൽ സ്പർശത്തിലെ ശ്രീയ നന്ദിനിയല്ലേ ഇത്!! കിടിലൻ ഡാൻസുമായി നടി അവന്തിക മോഹൻ..’ – വീഡിയോ വൈറൽ

സിനിമകളിൽ അഭിനയിച്ച് വിവാഹ ശേഷം സീരിയൽ രംഗത്തേക്ക് ഒതുങ്ങിക്കൂടുന്ന ഒരുപാട് താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. കൂടുതലും നടിമാരായിരിക്കും സീരിയലിലേക്ക് പോകുന്നത്. അത്തരത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ശേഷം സീരിയലിലേക്ക് പോയ ഒരു താരമാണ് നടി അവന്തിക മോഹൻ. അങ്ങനെ പറയുന്നതിനേക്കാൾ നല്ല തൂവൽസ്പർശത്തിലെ ശ്രേയ നന്ദിനി ഐ.പി.എസ് എന്ന് പറയുന്നതായിരിക്കും.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയിലെ ഏറെ ശക്തമായ ഒരു കഥാപാത്രത്തെയാണ് ഇപ്പോൾ അവന്തിക അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വളരെ പെട്ടന്ന് കുടുംബപ്രേക്ഷകരുടെ ഇഷ്ടപ്പെട്ട സീരിയലായി തൂവൽസ്പർശം മാറാൻ പ്രധാന കാരണം അവന്തികയുടെ പ്രകടനമാണ്. സിനിമയിൽ അഭിനയിച്ച് ശീലമുള്ളത് കൊണ്ട് തന്നെ അവന്തിക അഭിനയത്തിന്റെ കാര്യത്തിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത യക്ഷി എന്ന സിനിമയിലൂടെയാണ് അവന്തിക സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് മിസ്റ്റർ ബിൻ, എൻ.പി.സി.ബി, ക്രോക്കോഡിൽ ലവ് സ്റ്റോറി, 8:20 തുടങ്ങിയ മലയാള സിനിമകളിൽ അവന്തിക അഭിനയിച്ചു. ഇത് കൂടാതെ തമിഴിലും തെലുങ്കിലും കന്നഡയിലും ഓരോ സിനിമകളിൽ വീതം അവന്തിക അഭിനയിച്ചിട്ടുണ്ട്.

2017-ൽ വിവാഹിതയായ അവന്തിക പിന്നീട് സീരിയലുകളിൽ കൂടുതൽ സജീവമായി. മറ്റുനടിമാരെ പോലെ തന്നെ ഇൻസ്റ്റാഗ്രാമിൽ ആക്റ്റീവ് ആയ അവന്തിക ഒരു കിടിലൻ ഡാൻസ് വീഡിയോ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ഇംഗ്ലീഷ് ഗായികയായി ശാകിരയുടെ വൈൻഎവർ എന്ന സോങ്ങിനാണ് അവന്തിക നൃത്തച്ചുവടുകൾ ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നുണ്ടായത്.