December 10, 2023

‘തൂവൽ സ്പർശത്തിലെ ശ്രേയ നന്ദിനിയല്ലേ ഇത്!! കലക്കൻ ഡാൻസുമായി നടി അവന്തിക മോഹൻ..’ – വീഡിയോ കാണാം

അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത യക്ഷി – ഫൈൽഫുള്ളി യുവേഴ്സ് എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അവന്തിക മോഹൻ. വലിയ സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും അവന്തിക ഒരുപാട് ആരാധകരുള്ള ഒരു താരമായി വളർന്നിരുന്നു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും അവന്തിക അഭിനയിച്ചിട്ടുണ്ട്.

2015-ൽ സൂര്യ ടി.വിയിലെ ശിവകാമി എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്തേക്ക് എത്തിയ അവന്തിക, തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ആത്മസഖി എന്ന പരമ്പരയിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി. തെലുങ്കിൽ രാജാറാണി എന്ന സീരിയലിലും അവന്തിക അഭിനയിച്ചിരുന്നു. 2017-ൽ വിവാഹിതയായ അവന്തികയ്ക്ക് രുദ്രയൻഷ് എന്ന പേരിൽ ഒരു മകനുമുണ്ട്.

വിവാഹ ശേഷവും ടെലിവിഷൻ മേഖലയിൽ സജീവമായി നിൽക്കുന്ന അവന്തിക, ഇപ്പോൾ ഏഷ്യാനെറ്റിലെ തൂവൽസ്പർശം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. അതിൽ ശ്രേയ നന്ദിനി ഐപിഎസ് എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് അവന്തിക കാഴ്ചവെക്കുന്നത്. മറ്റ് ടെലിവിഷൻ ഷോകളിലും പങ്കെടുക്കാറുള്ള അവന്തിക സമൂഹ മാധ്യമങ്ങളിൽ വളരെ സജീവവുമാണ്.

ഒഴിവ് സമയങ്ങളിൽ അവന്തിക ഡാൻസ് റീൽസുകൾ ചെയ്‌ത്‌ അത് പങ്കുവെക്കാറുണ്ട്. ഹോട്ട് ലുക്കിലാണ് മിക്കപ്പോഴും അവന്തികയുടെ ഡാൻസ്. ഇപ്പോഴിതാ പുതിയ റീൽസിലും അവന്തികയെ ഹോട്ട് ലുക്കിൽ തന്നെയാണ് കാണാൻ സാധിക്കുന്നത്. ഒരു ട്രെൻഡിങ് സോങ്ങിന് കലക്കൻ ഡാൻസുമായി ആരാധകരെ കൈയിലെടുത്തിരിക്കുകയാണ് അവന്തിക ഒരിക്കൽ കൂടി. വീഡിയോ വൈറലായി കഴിഞ്ഞു.

View this post on Instagram

A post shared by Mallu Actress (@kerala_girlz)