December 11, 2023

‘ഇതിനെ വെല്ലുന്ന ഒരു ഡാൻസ് ഇല്ല!! ആരാധകരെ കൈയിലെടുത്ത് നടി അവന്തിക മോഹൻ..’ – വീഡിയോ കാണാം

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് സീരിയലായ തൂവൽസ്പർശത്തിലെ ശ്രേയ നന്ദിനി ഐപിഎസായി മിന്നും പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന താരമാണ് നടി അവന്തിക മോഹൻ. ഒട്ടുമിക്ക മലയാളികളും അവന്തികയെ സീരിയലിൽ വന്ന ശേഷമാണ് തിരിച്ചറിഞ്ഞ് തുടങ്ങുന്നതെങ്കിലും അതിനൊക്കെ മുമ്പ് തന്നെ സിനിമയിൽ നായികയായി അഭിനയിച്ചിട്ടുള്ള ഒരാളാണ് താരം.

2012-ലാണ് അവന്തിക ആദ്യമായി സിനിമയിൽ അഭിനയിച്ചത്. യക്ഷി ഫൈതുഫുള്ളി യുവേഴ്സ് എന്ന സിനിമയിലൂടെയാണ് കരിയർ തുടങ്ങിയത്. പിന്നീട് നിരവധി ചെറിയ സിനിമകളിൽ അവന്തിക അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ദുൽഖറിന്റെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയിലും അവന്തിക ശ്രദ്ധേയമായ ഒരു വേഷം ചെയ്തിട്ടുണ്ടായിരുന്നു. 2015 മുതൽ സീരിയലുകളിലും താരം അഭിനയിച്ചു.

ആത്മസഖി, പ്രിയപ്പെട്ടവൾ തുടങ്ങിയ പരമ്പരയ്ക്ക് ശേഷമാണ് അവന്തിക തൂവൽസ്പർശത്തിലേക്ക് എത്തുന്നത്. 2017-ൽ വിവാഹിതയായ അവന്തിക അതിന് ശേഷവും അഭിനയ ജീവിതം തുടരുന്ന ഒരാളാണ്. ഒരു മകനും താരത്തിനുണ്ട്. തൂവൽ സ്പർശത്തിലെ അഭിനയിച്ചു തുടങ്ങിയ ശേഷമാണ് അവന്തികയ്ക്ക് ഒരുപാട് ആരാധകരെ കിട്ടി തുടങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ അവന്തിക അത് കഴിഞ്ഞ് കൂടുതൽ സജീവമാണ്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)

അതിൽ തന്നെ അവന്തിക ധാരാളം ഡാൻസ് റീൽസുകൾ പങ്കുവെക്കുന്ന ഒരാളാണ്. ഇപ്പോഴിതാ ഒരു പ്രശസ്തമായ ഇംഗ്ലീഷ് പാട്ടിന് നൃത്ത ചുവടുകളുമായി വന്നിരിക്കുകയാണ് അവന്തിക. ഇതിനെ വെല്ലുന്ന ഒരു ഡാൻസ് കണ്ടിട്ടില്ലെന്നും എന്തൊരു ഹോട്ടാണ് കാണാൻ എന്നുമൊക്കെ ആരാധകരിൽ ചിലർ കമന്റ് ചെയ്തിട്ടുണ്ട്. ഷോർട്ട് ടി ഷർട്ട് ധരിച്ചാണ് അവന്തിക ഈ തവണയും നൃത്തം ചെയ്തിരിക്കുന്നത്.