സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ആ വാർത്ത സ്ഥിരീകരിച്ച് റീൽസ്, ടിക്-ടോക് താരം അതുല്യ പാലക്കൽ. വിവാഹിതയായ കാര്യം അതുല്യ വെളിപ്പെടുത്തിയിരിക്കുകയാണ്. രഹസ്യമായി നടന്ന ചടങ്ങ് ഒടുവിൽ ഒരു മാസങ്ങൾക്ക് ഇപ്പുറമാണ് അതുല്യ വെളിപ്പെടുത്തിയത്. തമിഴ് നടനും നിർമ്മാതാവുമായ ദിലീപൻ പുകഴേന്തിയെ ആണ് അതുല്യ വിവാഹം ചെയ്തിരിക്കുന്നത്. മെയ് നാലിനായിരുന്നു വിവാഹം.
വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് അതുല്യ ദിലീപനെ വിവാഹം ചെയ്തത്. വിവാഹ ദിനത്തിലെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് അതുല്യ ഈ കാര്യം അറിയിച്ചത്. “കഴിഞ്ഞ മാസം നാലാം തീയതി ഞാൻ എന്റെ പ്രണയത്തെ വിവാഹം ചെയ്തു. എന്റെ കുടുംബം എന്റെ പ്രണയത്തിന് എതിരായിരുന്നു. അതിനാൽ അവരെ വിട്ടുപോവുകയല്ലാതെ എനിക്ക് മറ്റു മാർഗങ്ങൾ ഒന്നും തന്നെയില്ലായിരുന്നു.
28 വർഷം എന്റെയൊപ്പം ഉണ്ടായിരുന്ന എന്റെ കുടുംബത്തെ വിട്ടുപോകണമെങ്കിൽ എത്രത്തോളം എന്റെ കുടുംബാംഗങ്ങൾ ആ തീരുമാനം എന്നെ കൊണ്ട് എടുപ്പിക്കാൻ കാരണം ആയിട്ടുണ്ടാകും. എന്താണ് നമ്മൾ 2023-ലാണ് ജീവിക്കുന്നത്. ഇപ്പോഴും ചിലർ പ്രണയത്തിന് എതിരാണ്. ഞാൻ നേരിട്ടതെല്ലാം ഒരു പ്രെസ്സ് മീറ്റിൽ അറിയിക്കും. ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി..”, അതുല്യ വിവാഹ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.
View this post on Instagram
അതുല്യയുടെ അനിയത്തി അഞ്ജലിയും മലയാളികൾക്ക് റീൽസിലൂടെ സുപരിചിതയാണ്. അഞ്ജലി അതുല്യയെ ഈ സംഭവത്തിന് ശേഷം ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തിട്ടുണ്ട്. തമിഴിൽ ഈ വർഷം പുറത്തിറങ്ങിയ യെവൻ എന്ന സിനിമയുടെ സംവിധായകനാണ് ദിലീപൻ. അതിൽ നായകനായും അഭിനയിച്ചത് ദിലീപൻ ആയിരുന്നു. നിരവധി ആരാധകരുള്ള റീൽസ് താരമാണ് അതുല്യ പാലക്കൽ.