കൊച്ചിയിലെ റെഡ് എഫ്.എമിൽ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച് പിന്നീട് നടൻ സുരാജ് വെഞ്ഞാറമൂടിന് ഒപ്പം ഫ്ലാവേഴ്സ് ചാനലിൽ കോമഡി സൂപ്പർ നൈറ്റിൽ അവതാരകയായി വന്ന് മലയാളികളുടെ മനസ്സുകളിൽ ചേക്കേറിയ അവതാരകയും നടിയായ താരമാണ് അശ്വതി ശ്രീകാന്ത്. കോമഡി സൂപ്പർ നൈറ്റിലെ അതിഥികൾ വരുമ്പോൾ കൊടുക്കുന്ന രസകരമായ ടാസ്കിലൂടെ അശ്വതി ശ്രദ്ധനേടിയത്.
മലയാളി വീട്ടമ്മ, കോമഡി സൂപ്പർ നൈറ്റ് 3, നായികാ നായകൻ, പാടാം നമ്മുക്ക് പാടാം, ഞാനും എന്റെയാളും തുടങ്ങിയ പ്രോഗ്രാമുകളിൽ അവതാരകയായി അശ്വതി തിളങ്ങിയിട്ടുണ്ട്. അവതരണ രംഗത്ത് തിളങ്ങി നിൽക്കുന്ന സമയത്താണ് അശ്വതി അഭിനയത്തിലേക്ക് കൈ വെക്കുന്നത്. ഫ്ലാവേഴ്സ് ചാനലിൽ തന്നെ ചക്കപ്പഴം എന്ന പരമ്പരയിൽ അശ്വതി ആശ ഉത്തമൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
2020-ൽ ആരംഭിച്ച പരമ്പര ഇപ്പോഴും വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്. ഇടയ്ക്ക് ഗർഭിണിയായിരുന്ന സമയത്ത് കുറച്ച് നാൾ അതിൽ നിന്ന് അശ്വതി വിട്ടുനിന്നെങ്കിലും ഇപ്പോൾ വീണ്ടും സജീവമായി ചക്കപ്പഴത്തിലുണ്ട്. കുഞ്ഞേലദോ എന്ന സിനിമയിലും അശ്വതി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ കൂടുതൽ ശ്രദ്ധകൊടുക്കുന്ന അശ്വതി വരും വർഷങ്ങളിൽ കൂടുതൽ സിനിമകളുടെ ഭാഗമാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
രണ്ട് ബുക്കുകളും അശ്വതി എഴുതിട്ടുണ്ട്. യൂട്യൂബർ കൂടിയായ അശ്വതി ചങ്ങം മാസം ഒന്നാം തിയതി പ്രമാണിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റാണ് വൈറലാവുന്നത്. സെറ്റ് മുണ്ടുടുത്ത് തനി നാടൻ ലുക്കിൽ അശ്വതി ആരാധകർ ഹൃദയം കീഴടക്കി മലയാളി മങ്ക ആയി ചിത്രങ്ങളിൽ തിളങ്ങിയിരിക്കുകയാണ്. സവിത ടോണിയുടെ സ്റ്റൈലിങ്ങിൽ മുകേഷ് മുരളിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.