തിരുവോണം അടുക്കും തോറും സമൂഹ മാധ്യമങ്ങളിൽ സിനിമ, സീരിയൽ താരങ്ങളുടെ പ്രതേകിച്ച് നടിമാരുടെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടുകളുടെ എണ്ണം കൂടിക്കൂടി വരികയാണ്. ആരാധകർക്ക് ആശംസകൾ നേരാനും അതുപോലെ തന്നെ പുതിയ ഡിസൈനുകളിൽ സെറ്റ് സാരികളും സെറ്റുമുണ്ടുകളും വസ്ത്ര ശാലകൾക്ക് വേണ്ടി പ്രൊമോട്ട് ചെയ്യാനുമാണ് ഇത്തരം ഫോട്ടോഷൂട്ടുകൾ ഇവർ ചെയ്യുന്നത്.
ഇപ്പോഴിതാ സിനിമ, സീരിയൽ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് കസവ് സാരിയുടുത്ത് അതിസുന്ദരിയായി തന്റെ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. കാലിക്കോ ഷെമി ബൗട്ടിക്കിന്റെ സാരിയാണ് അശ്വതി ധരിച്ചിരിക്കുന്നത്. സവിത ടോണിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. എന്തൊരു ഐശ്വര്യമാണ് ചേച്ചിയെ ഈ വേഷത്തിൽ കാണാൻ എന്ന് ആരാധകരും പറയുന്നു.
ഇതിന് മുമ്പും അശ്വതി ഓണം സ്പെഷ്യൽ ലുക്കിൽ ഫോട്ടോസ് പങ്കുവച്ചിരുന്നു. ഇനി തിരുവോണമൊക്കെ ആകുമ്പോൾ കൂടുതൽ ചിത്രങ്ങൾ പങ്കുവെക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഫ്ലാവേഴ്സ് ടി.വിയിലെ ചക്കപ്പഴം എന്ന പരമ്പരയിലാണ് ഇപ്പോൾ അശ്വതി അഭിനയിക്കുന്നത്. അതിലെ ആശ എന്ന പ്രധാന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്. മൂന്ന് വർഷമായി ആ പരമ്പര മുന്നോട്ട് പോകുന്നുണ്ട്.
ഒരു കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ ഹാസ്യരൂപേണ കാണിക്കുന്ന പരമ്പരയാണ് ചക്കപ്പഴം. ഇടയ്ക്ക് അശ്വതി ഗർഭിണിയായിരുന്ന സമയത്ത് അശ്വതി ബ്രേക്ക് എടുത്തിരുന്നു. പിന്നീട് വീണ്ടും തിരിച്ചുവരികയായിരുന്നു. രണ്ട് മക്കളാണ് അശ്വതിയ്ക്ക് ഉള്ളത്. തുടക്കത്തിൽ അശ്വതി റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്ന ഒരാളാണ്. പിന്നീട് ടെലിവിഷൻ അവതാരകയായി മാറുകയായിരുന്നു.