ടെലിവിഷൻ റേറ്റിംഗിൽ ഏറെ മുന്നിലുള്ള ഒരു കോമഡി ഫാമിലി എന്റർടൈനർ ആയിട്ടുള്ള ഒരു പരമ്പരയാണ് ഫ്ലാവേഴ്സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. ആദ്യ സീസൺ വിജയകരമായി പ്രേക്ഷകർ സ്വീകരിച്ചപ്പോൾ രണ്ടാമത്തെ സീസൺ അവർ ആരംഭിക്കുകയും ചെയ്തിരുന്നു. രണ്ടാം സീസൺ തുടങ്ങിയപ്പോൾ ആദ്യ സീസണിൽ നിന്ന് പിന്മാറി പോയ ജൂഹിയെ തിരികെ കൊണ്ടുവരികയും ചെയ്തു.
ആദ്യ സീസണിൽ ജൂഹി പോയി കഴിഞ്ഞുള്ള എപ്പിസോഡുകളുടെ റേറ്റിംഗ് വലിയ രീതിയിൽ ഇടിഞ്ഞിരുന്നു. ജൂഹിക്ക് പകരം ഒരാളെ കൊണ്ടുവരാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പ്രേക്ഷകർ സ്വീകരിക്കില്ലെന്ന് ഏകദേശം മനസ്സിലായിരുന്നു. അണിയറപ്രവർത്തകർ പകരും പുതിയ ഒരു കഥാപാത്രത്തെ കൊണ്ടുവന്നു. മുടിയന്റെ കടുത്ത ആരാധികയായ പൂജ ജയറാം എന്ന കഥാപാത്രത്തെയാണ് പുതിയതായി അവതരിപ്പിച്ചത്.
അണിയറപ്രവർത്തകരുടെ തീരുമാനം ശരിയാവുകയും ചെയ്തു. അവതാരകയായി പ്രവർത്തിച്ചിരുന്ന അശ്വതി എസ് നായരെയാണ് പൂജ ജയറാമായി കൊണ്ടുവന്നത്. അശ്വതി വളരെ ഭംഗിയായി അത് ചെയ്യുകയും താരത്തിന് ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു. ടെലിവിഷൻ രംഗത്ത് നിന്ന് വേറെയും അവസരങ്ങളും അശ്വതിക്ക് ലഭിച്ചു. ഇപ്പോൾ കൗമദി ടിവിയിലെ ലേഡീസ് റൂം എന്ന പരമ്പരയിലാണ് അശ്വതി അഭിനയിക്കുന്നത്.
ഗ്ലാമറസ് വേഷങ്ങളിൽ പലപ്പോഴും അശ്വതിയെ മലയാളികൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ഹൃദയം കീഴടക്കി ഹോട്ട് ലുക്കിൽ അമ്പരിപ്പിക്കുന്ന മേക്കോവറുമായി രംഗത്ത് വന്നിരിക്കുകയാണ് അശ്വതി. ഏത് വേഷത്തിൽ വന്നാലും അശ്വതിയെ കാണാൻ ലുക്ക് ആണെന്നാണ് കമന്റുകൾ വരിവരിയായി വരുന്നത്. സിനിമയിൽ കൂടി അഭിനയിക്കൂ നായികയായി തിളങ്ങുമെന്നും ചിലർ പറയുന്നുണ്ട്.