December 11, 2023

‘ഇത്രയും പ്രതീക്ഷിച്ചില്ല!! വെറൈറ്റി ഡാൻസുമായി ഉപ്പും മുളകിലെ അശ്വതി നായർ..’ – വീഡിയോ വൈറൽ

അഞ്ച് വർഷത്തോളം മലയാള ടെലിവിഷൻ കുടുംബ പ്രേക്ഷകരെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച ഒരു ഹാസ്യ പരമ്പരയായിരുന്നു ഫ്ലാവേഴ്സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പും മുളകും. 2015 ഡിസംബറിൽ ആരംഭിച്ച പരമ്പര 2021 ജനുവരി വരെ ഉണ്ടായിരുന്നു. പ്രേക്ഷകരെ ഏറെ നിരാശയിലാക്കി വളരെ അപ്രതീക്ഷിതമായിട്ടാണ് ഉപ്പും മുളകും അവസാനിച്ചത്.

ഒരു വീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ കാണിച്ചിരുന്ന ഒരു സീരിയലായിരുന്നു അത്. മറ്റു സീരിയലുകളെ പോലെ ഒരേപോലെയുള്ള കഥകൾ കൊണ്ട് വർഷങ്ങളോളം പോയിക്കൊണ്ടിരുന്ന പരമ്പര അല്ലായിരുന്നു ഉപ്പും മുളകും. അഞ്ച് വർഷത്തെ ആ യാത്രയിൽ ആദ്യം ഉണ്ടായിരുന്ന പലരും പാതിവഴിയിൽ പോവുകയും ചിലർ പുതിയതായി വരികയുമൊക്കെ ചെയ്തിരുന്നു.

അത്തരത്തിൽ അതിലെ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജൂഹി റസ്തുഗി പോയപ്പോൾ റേറ്റിംഗ് കുറയുകയും അത് തിരിച്ചു കൊണ്ടുവരാൻ വേണ്ടി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച ഒരു കഥാപാത്രമായിരുന്നു മുടിയന്റെ കടുത്ത ആരാധികയായ പൂജ ജയറാം. അത് അവതരിപ്പിച്ചിരുന്നത് അശ്വതി നായർ എന്ന പുതുമുഖ നടിയായിരുന്നു. അശ്വതിയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

സോഷ്യൽ മീഡിയയിൽ അതിന് ശേഷം വളരെ പെട്ടന്ന് തന്നെ അശ്വതിക്ക് ആരാധകരെ ലഭിച്ചു. അഭിനയം പോലെ തന്നെ ഒരു സൂംബ ഇൻസ്ട്രക്ടർ കൂടിയാണ് താരം. അതുപോലെ ധാരാളം റീൽസ് വീഡിയോസും അശ്വതി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു വെറൈറ്റി ഡാൻസുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് അശ്വതി. ഇത്രയും പ്രതീക്ഷിച്ചില്ല എന്നാണ് ആരാധകരുടെ അഭിപ്രായം.